അരിയും സാധനങ്ങളും ഉടമയുടെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ റേഷന്‍ കട റദ്ദാക്കി
Feb 13, 2017, 16:46 IST
കാസര്‍കോട്: (www.kasargodvartha.com 13.02.2017) റേഷന്‍ കടയിലൂടെ വില്‍പന നടത്തേണ്ട അരിയും സാധങ്ങളും ഉടമയുടെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ റേഷന്‍ റീട്ടെയില്‍ കട റദ്ദാക്കി. കാസര്‍കോട് താലൂക്കിലെ വീട്ടിയാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന 183-ാം നമ്പര്‍ റീട്ടെയില്‍ റേഷന്‍ കടയാണ് ജില്ലാ സപ്ലൈ ഓഫീസര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് റദ്ദാക്കിയത്. കടയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദ് ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി പി രമേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ കടയില്‍ നിന്നും കടത്തി കൊണ്ടു വന്ന സാധനങ്ങള്‍ കടയുടമയായ ബന്തടുക്കയിലെ ഷിബു തോമസിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റൈഡില്‍ ഷിബു തോമസിന്റെ റേഷന്‍ കടയോട് ചേര്‍ന്നുള്ള ഇരുനില വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പുമുറിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 10 ക്വിന്റല്‍ അരി, 270 ലിറ്റര്‍ മണ്ണെണ്ണ, 25 കിലോ പഞ്ചസാര, ഒരു ക്വിന്റല്‍ ഗോതമ്പ് തുടങ്ങിയ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ബേഡകം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സിവില്‍ സപ്ലൈസ് അധികൃതര്‍ ഷിബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
Related News: റേഷന്‍ കടയിലെ അരിയും സാധനങ്ങളും ഉടമയുടെ വീട്ടില്‍; സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ്
Keywords: Kasaragod, Kerala, Ration Shop, supply officer, Special squad, Kasargod Taluk, Veettiyadu, Retail Ration Shop, License, Venu Gopal, Ration Shop Seized