അരയ്ക്ക് താഴെ തളര്‍ന്ന കുഞ്ഞുഫാത്വിമയ്ക്ക് നടക്കാന്‍ മോഹം; ഉദാരമതികള്‍ കനിയണം
Jul 24, 2014, 15:16 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.07.2014) അരയ്ക്ക് താഴെ തളര്‍ന്ന കുഞ്ഞുഫാത്വിമയ്ക്ക് നടക്കാന്‍ മോഹം, പക്ഷേ ഉദാരമതികള്‍ കനിയണം. ഏത് കാര്യത്തിനും ഉമ്മയുടെ സഹായം അവള്‍ക്ക് കൂടിയേതീരു .എന്‍ഡോസള്‍ഫാന്‍ രോഗിയാണെങ്കിലും കുഞ്ഞു ഫാത്വിമയ്ക്ക് ഇതുവരെ ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ മറ്റോ ലഭിച്ചിട്ടില്ല. എന്‍ഡോസള്‍പാന്‍ പട്ടികയിലും ഇനിയും ഫാത്വിമയ്ക്ക് സ്ഥാനം ലഭിച്ചിട്ടില്ല. സ്‌കൂളില്‍ പോകാന്‍ ഫാത്വിമയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ക്ലാസില്‍ അധിക സമയം ഇരിക്കാന്‍ കഴിയാത്തതിനാല്‍ പഠനവും മുടങ്ങി. അരയ്ക്ക് താഴെ തളര്‍ന്ന ഫാത്വിമയ്ക്ക് നടക്കാനും മറ്റു കുട്ടികളെ പോലെ കളിക്കാനും ഒരുപാട് ആഗ്രഹമുണ്ട്.
ഭാരിച്ച തുക ചികിത്സക്കായി ആവശ്യമുള്ളതിനാല്‍ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനകം തന്നെ ചികിത്സയ്ക്ക് മൂന്ന് ലക്ഷത്തിലേറെ രൂപ ചിലവായിട്ടുണ്ട്. ബന്ധുക്കളുടെ സഹായം കൊണ്ടാണ് ഇവര്‍ക്ക് ഇതുവരെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. ഓട്ടോ ഡ്രൈവറായ പിതാവ് ഷെയ്ഖ് അബ്ദുല്‍ ലത്വീഫിനും വീട്ടമ്മയായ മാതാവ് സാഹിറാബാനുവിനും മകളുടെ ഇപ്പോഴത്തെ അവസ്ഥ താങ്ങാവുന്നതിലും അപ്പുറമാണ്.
ഉമ്മയില്ലാതെ 12 കാരിയായ ഫാത്വിമയ്ക്ക് പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിക്കാന്‍ കഴിയില്ല. ജനിച്ചപ്പോള്‍ തന്നെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഫാത്വിമയ്ക്ക്. മംഗലാപുരം യേനപോയ ആശുപത്രിയിലും ദേര്‍ളക്കട്ട കെ.എസ്. ഹെഗ്‌ഡെ ആശുപത്രിയിലും ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും ഭേദമാകണമെങ്കില്‍ തുടര്‍ ചികിത്സ ആവശ്യമാണെന്നാണ് അറിയിച്ചത്.
കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും കുറേക്കാലം ചികിത്സിച്ചിരുന്നു. ഇവര്‍ക്ക് സ്വന്തമായി വീടോ ഒരുതുണ്ടു ഭൂമിയേ ഇല്ല. മംഗല്‍പാടിയില്‍ സഹേദരിയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയപ്പോള്‍ 35,000 രൂപ ആശാകിരണ്‍ പദ്ധതി പ്രകാരം നല്‍കിയതാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഏക സഹായം. 4,00 രൂപ വികലാംഗ പെന്‍ഷനും ലഭിക്കുന്നുണ്ട്. ഈ തുക മരുന്നിനു പോലും തികയുന്നില്ല. ബന്ധുക്കളുടെ സഹായം മാത്രമാണ് ഇവര്‍ക്ക് തണലാകുന്നത്. ഫാത്വിമയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കിയാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
പെരുന്നാള്‍ വരവും കാത്തിരിക്കുന്ന സമീപത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച രസിക്കുമ്പോള്‍ അതെല്ലാം നോക്കി നില്‍ക്കാനെ ഫാത്വിമയ്ക്ക് കഴിയുന്നുള്ളൂ. മകളുടെ ചികിത്സയും വീട്ടിലെ ചിലവും കാരണം കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഫാത്വിമയെ നിങ്ങള്‍ക്കും സഹായിക്കാന്‍ കഴിയും. ഫാത്വിമയുടെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഉപ്പള ശാഖയില്‍ അക്കൗണ്ട് ആരംംഭിച്ചിട്ടുണ്ട്.
Syindicate Bank Uppala Branch
A/C No: 42102200074128
IFSC CODE: SYNB0004210
MOB NO: 9895202205 എന്ന അക്കൗണ്ടിലൂടെ നിങ്ങളുടെ സഹായം ഫാത്വിമയ്‌ക്കെത്തിച്ച് ഈ കുരുന്നിന്റെ ഭാവി ജീവിതം ശോഭനമാക്കാം.
Also Read:
അള്‍ജീരിയന്‍ വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്കകം കാണാതായി
Keywords: Kasaragod, Manjeshwaram, Endosulfan, Endosulfan-victim, school, Student, Fathima seeking kindles.
Advertisement: