അരമങ്ങാനം - മുട്ടുവാതുക്കല്‍ പാലത്തിന് തറക്കല്ലിട്ടു
Oct 23, 2014, 11:00 IST
മാങ്ങാട്: (www.kasargodvartha.com 23.10.2014) അരമങ്ങാനം - മുട്ടുവാതുക്കല്‍ - മൊട്ടയില്‍ റോഡില്‍ അരമങ്ങാനം തോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന് പി. കരുണാകരന്‍ എം.പി തറക്കല്ലിട്ടു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ വി കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം പാദൂര്‍കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമ്മദ്ഷാഫി, ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, പി ഇസ്മാഈല്‍, എം ലക്ഷ്മി, എം കെ വിജയന്‍, കെ എ മുഹമ്മദലി, മൊയ്തീന്‍കുഞ്ഞി കളനാട്, വി മോഹനന്‍, എം അനില്‍ കപ്പണക്കാല്‍ എന്നിവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ പി കുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു.
അരമങ്ങാനം ജിഎല്‍പി സ്‌കൂളിന് സമീപത്തെ നിലവിലെ നടപ്പാലം തകര്‍ന്നതിനാല്‍ മുട്ടുവാതുക്കല്‍, അരമങ്ങാനം, മൊട്ട, കൂവതൊട്ടി, എന്നീ പ്രാദേശത്തുള്ളവര്‍ക്ക് ഗതാഗത മാര്‍ഗമില്ലാതെ വാര്‍ഷങ്ങളായി ബുദ്ധിമുട്ടനുവദിക്കുകയാണ്. അതിനാല്‍ അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റി പുതിയത് പണിയമെന്ന് നാട്ടുകാര്‍ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ തനത് ഫണ്ടില്‍ നിന്ന് 1.28 കോടി ചെലവിട്ട് 8.34 മീറ്റര്‍ നീളവും 8.45 മീറ്റര്‍ വീതിയോടും കൂടിയുള്ള പാലവും ഇരുവശത്തും കൂടി 290 മീറ്റര്‍ സമീപന റോഡും നിര്‍മിക്കുന്നത്. പാലവും റോഡും വരുന്നതോടെ മാങ്ങാട്- ദേളി റോഡില്‍ അരമങ്ങാനത്തുനിന്ന് മൊട്ട വഴി മേല്‍പറമ്പിലേക്ക് എളുപ്പമെത്താനാകും.

Keywords : Mangad, Bribe, Inauguration, MLA, P. Karunakaran MP, Kasaragod, Kerala, Udma.