അമ്പലത്തറയില്‍ മഴയുടെ മറവില്‍ മോഷണം
Jul 3, 2012, 16:55 IST
അമ്പലത്തറ: അമ്പലത്തറയിലും പരിസരങ്ങളിലും പാതിരാ മോഷ്ടാക്കള്‍ വിലസുന്നു. മഴയുടെ മറവിലാണ് കള്ളന്മാര്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയിരിക്കുന്നത്. തിങ്കഴാഴ്ച അര്‍ദ്ധരാത്രിയോടെ അമ്പലത്തറയിലെ രണ്ട് വീടുകളില്‍ മോഷണ ശ്രമം നടന്നു.
ഒരു വീടിന്റെ മതിലിനു സമീപം പതുങ്ങി നിന്ന് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മോഷ്ടാവിനെ വീട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു വീടിന് സമീപം ചുറ്റിക്കറങ്ങിയ മൂന്നംഗ സംഘത്തിന്റെ മോഷണശ്രമം വീട്ടുകാര്‍ അറിഞ്ഞതോടെ പരാജയപ്പെട്ടു.
നാട്ടുകാര്‍ പിടികൂടാതിരിക്കാന്‍ പ്രത്യേക അടവുകളുമായാണ് മോഷ്ടാക്കള്‍ എത്തുന്നത്. ദേഹമാസകലം എണ്ണ തേച്ച് എത്തുന്ന മോഷ്ടാക്കളില്‍ പലരെയും പിടികൂടാന്‍ ഇതുകൊണ്ട് തന്നെ സാധിക്കുന്നില്ല. പിടിക്കുമ്പോള്‍ വഴുതി മാറാന്‍ എണ്ണ പ്രയോഗം മോഷ്ടാക്കളെ സഹായിക്കുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ മോഷ്ടാക്കള്‍ തമ്പടിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇരിയ ടൗണില്‍ കവര്‍ച്ചക്കെത്തിയ യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

Keywords: Robbery, Ambalathara, Kasaragod