അപേക്ഷ ക്ഷണിച്ചു
Jun 8, 2012, 15:40 IST
വിദ്യാഭ്യാസ ആനുകൂല്യം
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്, ജില്ലാ ഓഫീസില്‍ ബോര്‍ഡിലെ അംഗ തൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി വിദ്യാഭ്യാസ ആനുകൂല്യവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ജൂലൈ 31 വരെ സ്വീകരിക്കും. നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കാഞ്ഞങ്ങാട് ജില്ലാ ഓഫീസില്‍ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. കൂടുതല്‍ വിവങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0467-2206737.
കൊളത്തൂര്‍ വില്ലേജിലെ മിച്ചഭൂമി
കൊളത്തൂര്‍ വില്ലേജിലെ റീ.സ.നം.23/1 ല്‍പ്പെട്ട 3.33 ഏക്കര്‍ മിച്ചഭൂമി അര്‍ഹരായ ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കുന്നതിന് ജില്ലാ കളക്ടര്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറം നമ്പര്‍ 17-ല്‍ കളക്ടറുടെ വിജ്ഞാപന നമ്പറായ എച്ച്1-27648/2012 തീയ്യതി 07-06-2012 എന്ന വിവരം കൂടി രേഖപ്പെടുത്തിയുള്ള അപേക്ഷ ജൂണ്‍ 12നകം കളക്ടര്‍ക്ക് സമര്‍പ്പിക്കണം. മിച്ചഭൂമി സ്ഥിതിചെയ്യുന്ന വില്ലേജിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
ഐ ടി ഐ പ്രവേശം
ഐ ടി ഐ പ്രവേശം
കയ്യൂര്‍ ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഐ.ടി.ഐ യില്‍ നിന്ന് നേരിട്ടും www.det.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷ ജൂണ്‍ 18നകം നല്‍കണം. ഫോണ്‍: 04672-230980.
Keywords: Application, Call, Kasaragod