അപേക്ഷകള്‍ ക്ഷണിച്ചു
Jun 25, 2012, 16:00 IST
ഗ്രാന്റ് നല്‍കുന്നു
കേരള ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി ക്ഷേമ പദ്ധതിയിലെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
2012-13 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍, വി.എച്ച്.എസ്.സി, ടി.ടി.സി, സാനിട്ടറി കോഴ്‌സ്, എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള കമ്പ്യുട്ടര്‍ കോഴ്‌സുകള്‍ (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മാത്രം) ബി.എ, ബി.എസ്.സി, ബി.കോം, പി.ജി.ഡി.സി.എ,ബി.എഡ്,പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി, എം.ഫില്‍, എം.സി.എ, എം.എസ്.സി, എം.കോം, എം.എഡ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ അംഗീതൃത യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ളതോ മാത്രം) തുടങ്ങിയ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. അഡ്മിഷന്‍ ലഭിച്ച് 60 ദിവസത്തിനകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, പദ്ധതിയിലെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, വരിസംഖ്യ അടയ്ക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെയും അവസാന പേജിന്റെയും പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെയും പദ്ധതിയിലെ അംഗത്തിന്റെയും ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം.
അപേക്ഷാ ഫോറം തപാല്‍ മാര്‍ഗ്ഗവും ലഭിക്കും. അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച 22ഃ10 സെ.മീ. വലിപ്പമുള്ള കവര്‍ സഹിതം ജില്ലാ എക്‌സിക്യുട്ടീവ് ആഫീസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി. വിലാസം: ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍, അശോകാ ബില്‍ഡിംഗ്, മൂന്നാം നില, താളിക്കാവ് റോഡ്, കണ്ണൂര്‍ -1
ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2012-2013 വര്‍ഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷകള്‍ ക്ഷണിച്ചു.
ഈ അദ്ധ്യയന വര്‍ഷം പ്ലസ്‌വണ്ണിനും ബിരുദ ബിരുദാനന്തര തലത്തിലുള്ള ആര്‍ട്‌സ് & സയന്‍സ് കോഴ്‌സുകളിലും പ്രൊഫഷണല്‍ കോഴ്‌സുകളിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പോളിടെക്‌നിക്ക് ഗ്രാന്റിന് ആദ്യവര്‍ഷം അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സിയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കേണ്ടതാണ്.
ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകളും ഈ വര്‍ഷം ക്ലാസ് തുടങ്ങി 30 ദിവസത്തിനകം ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ചിരിക്കേണ്ടതാണ്. ഫോറം തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ സ്വന്തം മേല്‍ വിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച 22x10 സെ.മീ. വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിക്കണം. അപേക്ഷകള്‍, അപേക്ഷകരുടെ രക്ഷാകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് അപേക്ഷ സരമര്‍പ്പിക്കേണ്ടത്.
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറത്തിനും പ്രോസ്‌പെക്ടസിനും സ്വന്തം വിലാസം രേഖപ്പെടുത്തിയ അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച 22ഃ10 സെ.മീ വലിപ്പമുള്ള കവര്‍ സഹിതം അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്ന് നേരിട്ടും ലഭിക്കുന്നതാണ്. അപേക്ഷകള്‍ രക്ഷാകര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലുടമയുടെ ശുപാര്‍ശയോടുകൂടി കുട്ടി പഠിക്കുന്ന സ്‌കൂള്‍ മേധാവിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം. ഏഴാം ക്ലാസില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ ജൂലൈ 15നകം ജില്ലയിലെ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസില്‍ നല്‍കണം. ഏഴാം ക്ലാസ് വര്‍ഷാവസാന പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് ഗ്രാന്റ് അനുവദിക്കുക. 40 ശതമാനത്തില്‍ കുറവ് മാര്‍ക്കുള്ള കുട്ടികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. എട്ടാം സ്റ്റാന്റേര്‍ഡില്‍ ഗ്രാന്റ്
ലഭിച്ചവരും പാസായിട്ടുള്ളവരും ഒന്‍പതാം സ്റ്റാന്റേര്‍ഡിലേക്കും, ഒന്‍പതാം സ്റ്റാന്റേര്‍ഡില്‍ ഗ്രാന്റ് ലഭിച്ചവരും പാസായിട്ടുള്ളവരും പത്താം സ്റ്റാന്റേര്‍ഡിലേക്കും അപേക്ഷകള്‍ പുതുക്കി നല്‍കേണ്ടതാണ്. അപേക്ഷകള്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അശോകാ ബില്‍ഡിംഗ്, മൂന്നാം നില, താളിക്കാവ് റോഡ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ശുദ്ധജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച മത്സ്യസമൃദ്ധി പദ്ധതിയില്‍ ശുദ്ധജലമത്സ്യകൃഷി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ മുഖേന ജൂലൈ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ശുദ്ധജലമത്സ്യകൃഷിയില്‍ പരിശീലനം നല്‍കും. മത്സ്യക്കുഞ്ഞുങ്ങളെയും സൗജന്യമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2202537 എന്ന നമ്പറില്‍ ബന്ധപ്പെടണം.
മെയില്‍ വാര്‍ഡന്‍ അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള മെയില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. തൊട്ടടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി പാസ്സായ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കായി ഹാജരാകേണ്ടതാണ്.
പട്ടികജാതി വനിതകള്‍ക്കായി അലങ്കാര മത്സ്യകൃഷി
ജില്ലയിലെ പട്ടികജാതി വനിതകള്‍ക്കായി അലങ്കാര മത്സ്യ ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് 10 യൂണിറ്റുകളെ തെരഞ്ഞെടുക്കുന്നു. മത്സ്യം വളര്‍ത്തുന്നതിന് ആവശ്യമായ ടാങ്ക് നിര്‍മ്മാണത്തിന് ശുദ്ധജലസ്രോതസ്സുള്ള മൂന്ന് സെന്റ് സ്ഥലം സ്വന്തമായുള്ള പട്ടികജാതി, സ്വയംസഹായസംഘങ്ങളിലെ വനിതകളില്‍ നിന്നും ഇതിനായി അപേക്ഷ ക്ഷണിച്ചു. ഒരേ പ്രദേശത്തിലെ സംഘത്തില്‍പ്പെട്ട അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 30നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0467-2202537.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരിശീലനം
തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജ് തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 10 മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്‌സ് പാസ്സാകുന്നവര്‍ക്ക് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാവുന്നതാണ്. പോളിടെക്‌നിക്ക് കോളേജില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ അപേക്ഷ ജൂണ്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. വിവരങ്ങള്‍ 0467-2211400, 8943470400 എന്നീ നമ്പറുകളില്‍ നിന്ന് അറിയാം.
Keywords: Applications, Called, Kasaragod