city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപേക്ഷകള്‍ ക്ഷണിച്ചു

അപേക്ഷകള്‍ ക്ഷണിച്ചു
എം ടെക് അഡ്മിഷന്‍

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (തെര്‍മ്മല്‍ & ഫ്‌ളൂയിഡ് എഞ്ചിനീയറിംഗ്) പ്രോഗ്രാം പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും കോളേജിന്റെ www.lbscek.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ജൂലൈ 9നകം കോളേജ് ഓഫീസില്‍ ലഭിക്കേണ്ടതാണ്.

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം

സയന്‍സ് വിഷയമെടുത്ത് പ്ലസ്ടു വിജയിച്ച പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കായി 2013ലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകള്‍ക്കുള്ള പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താമസം, ഭക്ഷണ സൗകര്യത്തോടെയാണ് പരിശീലനം. 

ഒരു വര്‍ഷം ആണ് കാലാവധി. പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2012ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന രേഖയടെ പകര്‍പ്പ്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ലഭ്യമാക്കി കവറിനു പുറത്ത് 2013 ലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ, പരിശീലനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം - 695003 എന്ന വിലാസത്തില്‍ ജൂലൈ ആറാം തീയ്യതി 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

കിലയുടെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കില) ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് മാനേജ്‌മെന്റുമായി ചേര്‍ന്ന് നടത്തുന്ന ഹോട്ടല്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളുടെ 2012-13 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റിലേക്കും ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗിലേക്കും പ്ലസ്ടു/പ്രീഡിഗ്രി കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റിലേക്കും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗിലേക്കും അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.എല്‍.സിക്കാര്‍ക്കായി ഫാഷന്‍ ഡിസൈനിംഗില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണുള്ളത്. അവ മൂന്ന് മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എംബ്ലിഷ്‌മെന്റ് വര്‍ക്‌സും ഒമ്പത് മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ടെക്‌നോളജി കോഴ്‌സുമാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ 17നും 25നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. 

കേരളത്തിലെ വിവിധ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 15 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. പ്രസ്തുത അപേക്ഷകള്‍ അതത് ക്ഷേമനിധി ഓഫീസ് മുഖേന തിരുവനന്തപുരത്തെ കിലെയുടെ ഓഫീസിലേക്ക് അയക്കേണ്ടതാണ്. പ്രവേശന അപേക്ഷാ ഫോറങ്ങള്‍ കണ്ണൂര്‍ ഐ ഐ ടി എം സെന്ററില്‍ ലഭിക്കും. ഫോണ്‍: 0497-2765206.

Keywords: Application called, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia