city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപേക്ഷകള്‍ ക്ഷണിച്ചു

അപേക്ഷകള്‍ ക്ഷണിച്ചു
സ്വയം തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2012-13 വര്‍ഷത്തേക്കുള്ള സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍ക്കും കാര്‍ഷിക വികസന പദ്ധതികള്‍ക്കും യുവശക്തി പദ്ധതിയുടെ ഭാഗമായി അപേക്ഷകള്‍ ക്ഷണിച്ചു. ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകള്‍ളും സംഘടനകള്‍ളും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി ജില്ലാ യൂത്ത് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും മറ്റ് രേഖകളും കാസറഗോഡ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം ജൂലൈ 30നകം ജില്ലാ യുവജന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

ജനറല്‍ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ്ടു തത്തുല്യ പരീക്ഷയില്‍ 40 ശതമാനം മാര്‍ക്കോടുകൂടി പാസായവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഷയക്കാരെയും പരിഗണിക്കുന്നതാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് പാസ്
(തുടരും) മാര്‍ക്ക് മാത്രം മതിയാകുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും കാഞ്ഞങ്ങാട് ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിന്നും 200 രൂപ നേരിട്ടടച്ച് വാങ്ങാവുന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ 50 രൂപ നല്‍കിയാല്‍ മതി.

അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, കാഞ്ഞങ്ങാട് - 671 315 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 10 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ.നഴ്‌സിംഗ് സ്‌കൂള്‍ കാഞ്ഞങ്ങാട്, ജില്ലാ മെഡിക്കല്‍ ഓഫീസ് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.

ഐ ടി ഐ പ്രവേശനം

കാസറഗോഡ് ഗവ.ഐ.ടി.ഐയില്‍ ഒരു വര്‍ഷത്തെ എസ്.സി.വി.ടി മെക്കാനിക്ക് ഡീസല്‍ ട്രേഡ് കോഴ്‌സ് പ്രവേശനത്തിലുള്ള ഇന്റര്‍വ്യൂ 27ന് 10 മണിക്ക് ഐ.ടി.ഐയില്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994-256440, 04994-255990.

ചാന്‍സ് ഇന്റര്‍വ്യൂ

കാസറഗോഡ് ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി, സി.ഒ.ഇ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) എസ്.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള ചാന്‍സ് ഇന്റര്‍വ്യൂ ജൂലൈ 25, 26, 27 തീയ്യതികളില്‍ ഐ.ടി.ഐയില്‍ നടക്കും മിനിമം ഇന്‍ഡക്‌സ് മാര്‍ക്ക് താഴെക്കൊടുക്കുന്നു. എന്‍.സി.വി.ടി. ട്രേഡുകള്‍: ഓ.സി, ഈഴവ, ഓ.ബി.എച്ച്, മുസ്ലീം - 200, എസ്.സി - 170, എസ്.ടി - 175. സി ഓ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: ഓ.സി, ഈഴവ, ഓ.ബി.എച്ച്, മുസ്ലീം - 195, എസ്.സി - 145, എസ്.ടി - 130. എസ്.സി.വി.ടി. ട്രേഡുകള്‍: ഓ.സി, ഈഴവ, ഓ.ബി.എച്ച്, മുസ്ലീം - 200. എസ്.സി - 170, എസ്.ടി - 190. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 -256440, 04994-255990.

Keywords:  Application called, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia