അപേക്ഷകള്‍ ക്ഷണിക്കുന്നു
Jul 20, 2012, 16:22 IST
ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്
കാസര്‍കോട് ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബി.എ അറബിക്ക്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ജിയോളജി, ബി.എസ്.സി ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റൊഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24ന് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകേണ്ടതാണ്.
ഒ ബി സിക്കാര്‍ക്ക് കമ്പ്യൂട്ടര്‍ അസംബ്ലിംഗ് പരിശീലനം
സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ്പ് അസംബ്ലിംഗ് സര്‍വ്വീസിംഗ് ആന്റ് നെറ്റ്‌വര്‍ക്കിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒ ബി സിയില്‍ പെട്ടവരും 18നും 35നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. എസ് എസ് എല്‍ സി പാസായവരും, വാര്‍ഷീക വരുമാന പരിധി ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 40,000 രൂപയും പട്ടണ പ്രദേശങ്ങളിലുള്ളവര്‍ക്ക് 55,000 രൂപയും ആയിരിക്കണം. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 28നകം ജില്ലാ കോര്‍ഡിനേറ്റര്‍, സി-സ്റ്റെഡ്, ജില്ലാ വ്യവസായകേന്ദ്രത്തിന് സമീപം, വിദ്യാനഗര്‍, കാസറഗോഡ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍: 04994-256938.

Keywords: Application called, Kasaragod