അപേക്ഷകള്‍ ക്ഷണിക്കുന്നു
Jul 30, 2012, 16:53 IST
പട്ടികജാതിക്കാര്‍ക്ക് ട്രാന്‍സ്‌ക്രിപ്ഷന്‍ ഡിപ്ലോമ കോഴ്‌സ്
കെല്‍ട്രോണ്‍ നടപ്പിലാക്കുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു ക്ലാസ് പാസായവരും 18നും 40നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിക്കുക. കോഴ്‌സിന് തിരഞ്ഞെടുക്കെപ്പെടുന്നവരുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ വഹിക്കുന്നതാണ്. ആറ് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. കോഴ്‌സിന്റെ കാലയളവില്‍ പ്രതിമാസം 500 രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 14നകം ജില്ലാ പട്ടികജാതി വികസന ആഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറങ്ങള്‍ www.kelearn.com എന്ന വെബ് സൈറ്റില്‍ നിന്നോ കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ നിന്നോ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162, 9567777222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
കമ്പ്യൂട്ടര്‍ ഡി.ടി.പി - സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 45 ദിവസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ഡി.ടി.പി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ജില്ലയിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കമ്പ്യൂട്ടര്‍ വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട് പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ ആഗസ്റ്റ് 10ന് മുമ്പായി അപേക്ഷ നല്‍കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com എന്ന സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 04602-226573, 227869.

Keywords: Applications invited, Kasaragod