city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്യന് സൗജന്യമായി വൃക്കയും ബന്ധുവിന് സ്വന്തം ജോലിയും നല്‍കി; ഒടുവില്‍ രോഗിയായി ജീവിതം തള്ളിനീക്കിയ കൃഷ്ണന്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/09/2017) അന്യനായ ആള്‍ക്ക് ഒരു രൂപ പോലും വാങ്ങാതെ വൃക്കദാനം ചെയ്തും ഉയര്‍ന്ന ശമ്പളമുള്ള തന്റെ ജോലി ബന്ധുവിന് നല്‍കിയും മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃക സൃഷ്ടിച്ച പുല്ലൂര്‍ തടത്തിലെ എം കൃഷ്ണന്‍ എന്ന കുട്ട്യന്‍(68) രോഗത്തിന്റെ പിടിയിലമര്‍ന്ന് മരണത്തിന് കീഴടങ്ങി. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കൃഷ്ണന്‍ ബുധനാഴ്ച രാവിലെയാണ് സ്വന്തം വസതിയില്‍വെച്ച് മരണപ്പെട്ടത്.

ജീവിതത്തിലെ ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് കൃഷ്ണന്‍. റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍ ബന്ധുവിന് വേണ്ടി ജോലി ഒഴിഞ്ഞുകൊടുത്തു. ഉയര്‍ന്ന ശമ്പളം വാങ്ങിക്കൊണ്ടിരുന്ന സമയത്തുകൂടിയായിരുന്നു ഈ ത്യാഗം. എന്നാല്‍ അതിനെക്കാള്‍ മഹത്തായ മറ്റൊരു ത്യാഗം കൂടി കൃഷ്ണന്‍ ചെയ്തു. താനുമായും കുടുംബവുമായും യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിക്ക് ഒരു രൂപ പോലും വാങ്ങാതെ തന്റെ വൃക്ക ദാനം ചെയ്യാനും ഇദ്ദേഹം തയ്യാറായി.

അന്യന് സൗജന്യമായി വൃക്കയും ബന്ധുവിന് സ്വന്തം ജോലിയും നല്‍കി; ഒടുവില്‍ രോഗിയായി ജീവിതം തള്ളിനീക്കിയ കൃഷ്ണന്‍ മരണത്തിന് കീഴടങ്ങി

രണ്ട് വൃക്കകളും തകരാറിലായ ആ വ്യക്തി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന വിവരമറിഞ്ഞ കൃഷ്ണന്‍ പിന്നെ താമസിച്ചില്ല. തന്റെ ഒരു വൃക്ക ആ വ്യക്തിക്ക് നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. ഒരു വൃക്ക ദാനം ചെയ്തതിന് ശേഷവും കൃഷ്ണന്റെ ചുറുചുറുക്കിന് മാറ്റമൊന്നുമുണ്ടായില്ല. ഭാര്യ യശോദയാണ് കൃഷ്ണന് മരണം വരെയും താങ്ങും തണലുമായത്. ഈ ദമ്പതികള്‍ക്ക് മക്കളുണ്ടായില്ല. അതുകൊണ്ടുതന്നെ പരസ്പര സ്നേഹമായിരുന്നു കൃഷ്ണന്റെയും യശോദയുടെയും പിന്‍ബലം.

കാഞ്ഞങ്ങാട് നഗരത്തില്‍ കടലവില്‍പ്പന നടത്തിയും കൂലിവേല ചെയ്തുമാണ് അവസാന നാളുകളില്‍ കൃഷണന്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ഒരു വൃക്കയില്ലാതിരുന്നതിന്റെ ശാരീരിക അസ്വസ്ഥതകളും കൃഷ്ണന്‍ നേരിട്ടിരുന്നു. കുടുംബസ്വത്ത് ഭാഗം വെച്ചപ്പോള്‍ തനിക്ക് സ്വത്ത് വേണ്ടെന്നുപറഞ്ഞ കൃഷ്ണന്റെ നിസ്വാര്‍ത്ഥ മനോഭാവത്തെയും നാട്ടുകാര്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കൃഷ്ണന്റെ മൃതദേഹം കാണാന്‍ വന്‍ജനാവലിയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Death, Deadbody, News, Kidney, Natives, Krishnan, Krishnan no more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia