അന്താരാഷ്ട്ര യോഗാദിനത്തില്‍ നാടെങ്ങും യോഗാപരിശീലനം
Jun 21, 2016, 11:30 IST
കാസര്‍കോട്: (www.kasargodvcartha.com 21.06.2016) അന്താരാഷ്ട്ര യോഗദിനത്തില്‍ ജില്ലയിലെങ്ങും തകൃതിയായി യോഗാ പരിശീലനവും ക്ലാസ്സും സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗ പരിശീലനം ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിലെ മൂന്നാം നിലയില്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് പരിശീലനം നടത്തിയത്.
എ ഡി എം വി പി മുരളീധരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, വിവിധ വകുപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും യോഗ പരിശീലനത്തില്‍ പങ്കെടുത്തു. ഡി എം ഒ(ഐ എസ് എം) ഡോ. എ വി സുരേഷ് ക്ലാസ്സെടുത്തു. യോഗ ടീച്ചര്‍ ഡോ. കെ പ്രതിഭ, യോഗ ഇന്‍സ്ട്രക്ടര്‍ കെ പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഇരുപതോളം ആസനങ്ങളും പ്രാണായാമവുമാണ് പരിശീലിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ കെ അംബുജാക്ഷന്‍ സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് ബി ഇ എം ഹയര്‍സെക്കന്‍ടറി സ്‌കൂള്‍ എന്‍ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ യോഗദിനാചരണം നടത്തി. സ്‌കൂളിലെ മനോരമ ഷേണായി മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. യോഗദിനചര്യയായി ചെയ്യുകയാണെങ്കില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം നമുക്കുണ്ടാകുമെന്ന് പി കരുണാകരന്‍ എം പി അഭിപ്രായപ്പെട്ടു. 700 വിദ്യാര്‍ത്ഥികള്‍ യോഗ പരിശീലനത്തില്‍ പങ്കെടുത്തു. രാജഗോപാല്‍, ഫാദര്‍ സന്തോഷ്, പി ടി എ പ്രസിഡണ്ട് രവി, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ഗണേഷ്, സ്റ്റാഫ് സെക്രട്ടറി കനകരാജ് യശ്വന്ത, സണ്‍ഷൈന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യോഗ ക്ലാസ് എന്‍ സി സി ഓഫീസര്‍ കെ പി രാജേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സാവകുപ്പിന്റെ നേതൃത്വത്തിലുളള യോഗാദിനാചരണം കാസര്‍കോട് ഗവ: ആയുര്‍വേദ ആശുപത്രിയില്‍ നടന്നു. നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹം അധ്യക്ഷത വഹിച്ചു. ഡി എം ഒ ഡോ: എ വി സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷൈല ഉമേഷ് യോഗാ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി, നഗരസഭക്ക് കീഴിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു. നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നെയ്മുന്നിസ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മിസിരിയ ഹമീദ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: വിജയ, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: വിജയകുമാര്‍, സീനിയര്‍ സൂപ്രണ്ട് രാം കുമാര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രശാന്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഗവ: ആയുര്‍വേദ സെന്റര്‍ കീഴുരിന്റെയും ജി എച്ച് എസ് എസ് ചന്ദ്രഗിരി ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ യോഗാ ദിനം ആചരിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ഷെരീഫ് ചെമ്പരിക്ക ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഡോ: കെ വി നിഷ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. ഷൈല ഉമേഷ് യോഗാ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. ചടങ്ങിന് നവീന്‍ കുമാര്‍ സ്വാഗതവും പാര്‍ത്ഥസാരഥി നന്ദിയും പറഞ്ഞു. കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ യോഗാപരിശീലനം ആരംഭിക്കുമെന്ന് ഡി എം ഒ(ആയുര്‍വ്വേദം) അറിയിച്ചു.
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗാചാര്യന്‍ എം ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കുശവന്‍ കുന്നില്‍ റെഡ്‌ക്രോസ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ് ക്രോസ് ചെയര്‍മാന്‍ എച്ച് എസ് ഭട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എച്ച് കെ മോഹന്‍ദാസ് സ്വാഗതവും എം വിനോദ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Yoga, Training, District Collector, Inauguration, Class, E Devadasan, Kasaragod BEM Higher Secondary School, Bharatiya Health Department, Government Ayurveda Centre Kizhur, GHSS Chandragiri, Indian Red Cross Society.