city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്തര്‍ദേശീയ വനിതാ ദിനം ആചരിച്ചു

മക്കള്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള അറിവ് പകര്‍ന്നു കൊടുക്കേണ്ടത് അമ്മമാരാണ് - ജില്ലാ കലക്ടര്‍ ജീവന്‍ ബാബു

കാസര്‍കോട്: (www.kasargodvartha.com 09/03/2017) നെഞ്ചോട് ചേര്‍ത്ത് മുലയൂട്ടി വളര്‍ത്തിയ പിഞ്ചിളം കുഞ്ഞു വളരുമ്പോള്‍ വഴിപിഴക്കുന്നതിനു കാരണം അമ്മമാരല്ലേ? ലോക വനിതാ ദിനത്തില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറം പൈക്കയില്‍ സംഘടിപ്പിച്ച വനിതാസംഗത്തില്‍ തടിച്ചു കൂടിയ അമ്മമാരോടായി ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു  ഉന്നയിച്ച ചോദ്യമാണിത്. മക്കളെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും വളത്തുന്ന അമ്മമാര്‍ അവര്‍ക്കു നല്ല നിലയില്‍ ജീവിക്കാനുള്ള അറിവ് കൂടി പകര്‍ന്നു നല്‍കണം. എങ്കിലേ അവരെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടപ്പെട്ട ഒരാളായി തീര്‍ക്കാന്‍ സാധിക്കൂ. കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അന്തര്‍ദേശീയ വനിതാ ദിനം ആചരിച്ചു

വനിതാ ദിനത്തോടനുബന്ധിച്ചു കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പൈക്കയില്‍ സംഘടിപ്പിച്ച വനിതാ സംഗമവും അനുമോദന പരിപാടിയും ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ വനിതാദിന സന്ദേശം നല്‍കി.

ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മണിചന്ദ്രകുമാരി, സിന്ധു പൈക്ക, അബൂബക്കര്‍ പാറയില്‍, ഷാഫി ചൂരിപ്പള്ളം, എബി കുട്ടിയാനം, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സക്കീന, പ്രൊഫ. എ. ശ്രീനാഥ്, കെ.ആര്‍. ജയചന്ദ്രന്‍, കരിവെള്ളൂര്‍ വിജയന്‍, ഹനീഫ കടപ്പുറം, ബി.കെ.ബഷീര്‍ പൈക്ക, ആശ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ വിഷ്ണു പ്രിയയെ അനുമോദിച്ചു.

ചെങ്കള പഞ്ചായത്തിലെ മികച്ച കുടുംബശ്രീ പ്രവര്‍ത്തകരായി തെരഞ്ഞെടുത്ത സാഹിറ,വിനോദ,മികച്ച പാലിയേറ്റീവ്  പ്രവര്‍ത്തക രാധാമണി, മികച്ച കുടുംബശ്രീ യൂണിറ്റ് ജനനി കുടുംബശ്രീ വളപ്പില്‍ എന്നിവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.

ജെ.സി.ഐ കാസര്‍കോട് ഹെറിേറ്റജ് സിറ്റിയും യൂനിയന്‍ ബാങ്കും സംയുക്തമായി അന്തര്‍ ദേശീയ വനിതാ ദിനം ആചരിച്ചു

കാസര്‍കോട്: (www.kasargodvartha.com 09/03/2017) അന്തര്‍ ദേശീയ വനിതാ ദിനം ജെ.സി.ഐ. കാസര്‍കോട് ഹെരിറ്റേജ് സിറ്റിയും യൂനിയന്‍ ബാങ്കും സംയുക്തമായി ആചരിച്ചു. കാസര്‍കോട് മുന്‍സിപ്പാലിറ്റി കുടുംബശ്രീ വനിതാ ഹാളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം  ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഹൈടെക് കര്‍ഷക ലൈല പി.പി.ക്ക് ജെസി. കിസാന്‍ രത്‌ന പുരസ്‌കാരവും സി.പി.സി.ആര്‍.ഐ.യില്‍ തെങ്ങിന് കൃത്രിമ പോളിനേഷന്‍ നടത്തുന്ന സാഹസിക ജോലിയിലേര്‍പ്പെടുന്ന ശാരദ ടി.ക്ക് ജെസി. ഉദ്യമ രത്‌ന പുരസ്‌കാരവും നല്‍കി ആദരിച്ചു.

അന്തര്‍ദേശീയ വനിതാ ദിനം ആചരിച്ചു

ചടങ്ങില്‍ ജെ.സി.ഐ. പ്രസിഡന്റ് ജെസി. മുരളീധരന്‍ എ.സി. അധ്യക്ഷത വഹിക്കുകയും കുടുംബശ്രീ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുര്‍ റഹ്മാന്‍, സോണ്‍ വൈസ് പ്രസിഡന്റ് ജെസി. പ്രശാന്ത് കുമാര്‍ തെക്കുംകര, ജെസി റെഡ്‌സ് ചെയര്‍പേഴ്‌സണ്‍ രശ്മി മുരളീധരന്‍ ആശംസ പ്രസംഗം നടത്തുകയും പ്രോഗ്രാം ഡയരക്ടര്‍ ജെസി. നരേന്ദ്രന്‍ കെ. സ്വാഗതവും സെക്രട്ടറി ജെസി. സെല്‍വരാജ് കെ.കെ. നന്ദിയും അറിയിച്ചു.

സമ്മേളനാനന്തരം വനിതകളും ഡിജിറ്റല്‍ ബാങ്കിങ്ങും എന്ന വിഷയത്തില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ ഹരികൃഷ്ണന്‍ വി. ക്ലാസെടുക്കകയും വനിതാ സംരഭക ശ്രീമതി റീത്തമ്മ കെ.സി. ആധുനിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് എങ്ങനെ മുന്നേറാം എന്ന വിഷയത്തെക്കുറിച്ചും ക്ലാസെടുക്കുകയുണ്ടായി.


വനിതാദിനത്തില്‍ മഹിളാ മന്ദിരത്തില്‍ അധ്യാപക വിദ്യാര്‍ത്ഥികളുടെ 'ഓപ്പണ്‍ യുവര്‍ മൈന്‍ഡ്'

പരവനടുക്കം: കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് ക്യാമ്പസ്സിലെ ബി എഡ് യൂണിയന്റെ നേതൃത്വത്തില്‍ 'ഓപ്പണ്‍ യുവര്‍ മൈന്‍ഡ്' എന്ന പേരില്‍ വനിതാദിനം ആചരിച്ചു. ഓപ്പണ്‍ യുവര്‍ മൈന്‍ഡ്' എന്ന ഷോര്‍ട് ഫിലിം പ്രദര്‍ശിപ്പിച്ചു കൊണ്ട്   സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംവാദം നടത്തി.

പരവനടുക്കം മഹിളാ മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ബി എഡ് കോഴ്‌സ് ഡയറക്ടര്‍ ഡോ. റിജു മോള്‍ കെ സി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫ. കെ നവീന മുഖ്യപ്രഭാഷണം നടത്തി. മഹിളാമന്ദിരം മേ ട്രന്‍ പി ശ്യാമള സ്വാഗതവും യൂണിയന്‍ ജനറല്‍ സെക്രട്ടറി രമ്യ കെ പുളിന്തോട്ടി നന്ദിയും പറഞ്ഞു. അധ്യാപക വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം ഷോ, മറ്റു കലാപരിപാടികള്‍ എന്നിവയും  അരങ്ങേറി.

അന്തര്‍ദേശീയ വനിതാ ദിനം ആചരിച്ചു


മാലിക് ദീനാര്‍ എംബിഎ കോളജില്‍ ലോകവനിതാ ദിനം ആചരിച്ചു

സീതാംഗോളി: ലോക വനിത ദിനത്തോടനുബന്ധിച്ച്് മാലിക്് ദീനാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്മന്റ് സ്റ്റഡീസിലെ  വിദ്യാര്‍ത്ഥികളും അധ്യാപകരും സീതാംഗോളിയിലെ ബീഡി തൊഴിലളി സംഘത്തിലെ വനിതകളോടൊപ്പം ഒത്തുകൂടി.

അവരോട് സംവദിക്കാനും സമ്മാനങ്ങള്‍ നല്‍കാനും സമയം കണ്ടെത്തി. തുടര്‍ന്ന് കോളജ് ക്യാമ്പസ്സില്‍ പെണ്‍കുട്ടികള്‍ക്ക് പരിപാടികള്‍ സംഘടിപ്പിച്ചു.

മുഹമ്മദ് താജുദ്ദീന്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വിദ്യ ഷെട്ടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫ. അശ്വിന്‍ കൊറിയ, കൃപ, റോഷന്‍ കൊറിയ, അപര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു.

അന്തര്‍ദേശീയ വനിതാ ദിനം ആചരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: JIC, Kasaragod, Kerala, JCI Women's day conducted, Women's day marked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia