അനാഥരായ കുട്ടികള്‍ക്കുള്ള സ്‌നേഹപൂര്‍വം പദ്ധതിയില്‍ അര്‍ഹരായവരെ ഉള്‍പെടുത്തിയില്ലെന്ന് ആക്ഷേപം; നടപടിയെടുക്കുമെന്ന് കലക്ടര്‍
Apr 18, 2016, 18:30 IST
കുണ്ടംകുഴി: (www.kasargodvartha.com 18.04.2016) ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ നിര്‍ദേശാനുസരണം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലക്ഷ്മിയുടെ മകളും മുന്നാട് എ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ നികിതയെ സ്‌നേഹപൂര്‍വം പദ്ധതില്‍ ഉള്‍പെടുത്തിയില്ലെന്ന് ആക്ഷേപമുയരുന്നു. ഇതുകൂടാതെ അര്‍ഹരായ നിരവധി കുട്ടികള്‍ ഇതേ സ്‌കൂളില്‍ നിന്നും സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പെടുത്തിയില്ലെന്ന ആക്ഷേപമുന്നയിച്ച് രംഗത്തുവന്നു.
സ്‌കൂളില്‍നിന്നും സ്‌നേഹപൂര്‍വം പദ്ധതില്‍ ചേരുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്. മാതാപിതാക്കളിലാരെങ്കിലും മരണപ്പെട്ട കുട്ടികള്‍ക്ക് സാന്ത്വനം നല്‍കുന്നതിന് പഠിക്കുന്ന ക്ലാസിന് അനുസൃതമായി നിശ്ചിത തുക നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം പദ്ധതി. ഒന്ന് മുതല്‍ അഞ്ചുവരെ പ്രതിവര്‍ഷം 3,000 രൂപയും, ആറുമുതല്‍ 10 വരെ 5,000 രൂപയും ഹയര്‍സെക്കന്‍ഡറിക്ക് 7,500 രുപയും കോളജ് തലത്തിന് 10,000 രൂപയും പ്രതിമാസം സ്‌നേഹപൂര്‍വം പദ്ധതി പ്രകാരം ലഭിക്കും.
നിരവധി വിദ്യാലയങ്ങളില്‍ സ്‌നേഹപൂര്‍വം പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ കുട്ടികളെ ഉള്‍പെടുത്താത്ത വിദ്യാലയാധികൃതര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
Related News: അജ്ഞാത രോഗം ബാധിച്ച് യുവതി ദുരിതക്കിടക്കയില്‍; തുണയായി കലക്ടര്‍ ഇ ദേവദാസന്‍
Keywords : Kundamkuzhi, Students, School, Complaint, Family, Kasaragod.