അനന്തപുരം ചിത്രങ്ങളുടെ പ്രദര്‍ശനവും കൈമാറ്റവും
Mar 28, 2012, 10:30 IST
കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി അനന്തപുരം പശ്ചാത്തലമാക്കി സാഹിറാ റഹ്മാന്‍ വരച്ച ചിത്രങ്ങളുടെ കൈമാറ്റ ചടങ്ങും പ്രദര്‍ശനവും നിരൂപണവും മാര്‍ച്ച് 31 ന് മൂന്ന് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഓയില്‍, അക്രീലിക്, വാട്ടര്‍ കളര്‍ മീഡിയങ്ങളില്‍ ക്യാന്‍വാസിലും കടലാസിലുമായി വരച്ച പത്ത് ചിത്രങ്ങളാണ് കൈമാറുന്നത്. കാസര്‍കോടന്‍ കൂട്ടായ്മയുടെ സഹകരണത്തോടെ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാ ദേവി, സാഹിറ റഹ്മാന്‍, എ.ഡി.എം എച്ച്.ദിനേശന്‍, ചിത്രകലാ നിരൂപകന്‍ എ.ടി.മോഹന്‍ രാജ്, കാര്‍ട്ടൂണിസ്റ്റ് കെ.എ.ഗഫൂര്‍, കെ.വി.മണികണ്ഠദാസ്, പ്രസ്‌ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം, ജി.ബി.വത്സന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Collectorate, Kasaragod