അനധികൃതമണ്ണെടുപ്പ് സജീവം; മണ്ണുലോറികള്‍ പിടികൂടി
Jul 10, 2017, 20:26 IST
നീലേശ്വരം: (www.kasargodvartha.com 10.07.2017) ചെറുവത്തൂര്‍ മാച്ചിക്കാട്ട് അനധികൃത മണ്ണെടുപ്പ് സജീവം. മണ്ണ് കടത്തിവരികയായിരുന്ന ലോറികള്‍ പോലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെയാണ് ചന്തേര പോലീസ് മണ്ണ് ലോറികള്‍ പിടിച്ചെടുത്തത്. വില്ലേജ് അധികാരികളെയും പോലീസിനെയും വെല്ലു വിളിച്ച് ഇവിടെ നിന്നും രാപ്പകല്‍ ഭേദമന്യേ സ്വകാര്യ വ്യക്തി മണ്ണ് കടത്തിക്കൊണ്ടു പോകുകയാണ്.
പോലീസ് നിരവധി തവണ മണ്ണ് മാഫിയകളെ പിടികൂടാന്‍ എത്തിയെങ്കിലും പോലീസിന്റെ കണ്ണു വെട്ടിച്ച് മണ്ണ് കടത്തികൊണ്ടു പോകുകയാണ് ചെയ്യുന്നത്. മണ്ണ് മാഫിയകള്‍ മണല്‍ കടത്തിക്കൊണ്ടു പോയി വില്‍പ്പന ചെയ്യുകയാണ് ചെയ്യുന്നത്. മാച്ചിക്കാട്ട് വ്യാപകമായ കുന്നിടിക്കലിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. എന്നാല്‍ മണ്ണ് മാഫിയകള്‍ ഇപ്പോഴും മണ്ണ് നിര്‍ബാധം കടത്തിക്കൊണ്ടു പോകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Held, Lorry, Soil lorry seized
Keywords: Kasaragod, Kerala, news, Police, Held, Lorry, Soil lorry seized