അധ്യാപകന്റെ കൈയില്‍ നിന്നും 9.74 ലക്ഷം രൂപയുടെ ശമ്പളം നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ബാഗ്ലൂരിലേക്ക്
Aug 22, 2015, 11:55 IST
ബേക്കല്‍: (www.kasargodvartha.com 22/08/2015) അധ്യാപകന്റെ കൈയില്‍ നിന്നും 9,74,424 രൂപയുടെ ശമ്പളം നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ബാഗ്ലൂരിലേക്ക് വ്യാപിപിച്ചു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ടാങ്കര്‍ ലോറിയുടെ നമ്പര്‍ പോലീസില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബാംഗ്ലൂര്‍ ഇന്ദിരാനഗറിലേക്ക് വ്യാപിപ്പിച്ചത്.
ഗ്യാസ് ടാങ്കര്‍ അണ്‍ലോഡ് ചെയ്ത് ബാംഗ്ലൂരിലേക്ക് തിരിച്ചുപോവുകയായിരുന്ന ഡ്രൈവര്‍ക്ക് പണമടങ്ങിയ ബാഗ് കിട്ടിയിട്ടുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബാംഗ്ലൂര്‍ ഇന്ദിരാനഗറിലേക്ക് തിരിച്ചിട്ടുണ്ടെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ബേക്കല്‍ എസ് ഐ ആദം ഖാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പാക്കം സ്‌കൂളിലെ അധ്യാപകനായ പയ്യന്നൂര്‍ സ്വദേശി രാജേഷിന്റെ കൈയില്‍ നിന്നും പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്കുള്ള ശമ്പള ബില്‍ മാറി വരുമ്പോഴാണ് പണം നഷ്ടപ്പെട്ടത്. പണം ബാഗിലാക്കി ബൈക്കിന്റെ സൈഡ് കമ്പിയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.
ഇതിന് ശേഷം സ്‌കൂളിലേക്ക് ബൈക്കില്‍ പുറപ്പെട്ട രാജേഷ് പെരിയ കുണിയയിലെത്തിയ ശേഷം നോക്കിയപ്പോഴാണ് ബൈക്കിന്റെ സൈഡില്‍ വെച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. വിവരം സ്‌കൂളിലറിയിച്ച
ശേഷം കാറുമെടുത്ത് ചട്ടഞ്ചാല്‍ വരെ പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട ബാഗോ പണമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഒരു ടാങ്കര്‍ ലോറി ഡ്രൈവര്‍ റോഡില്‍ വീണ ബാഗ് എടുക്കുന്നത് കണ്ടതായി ഒരാള്‍ പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടാങ്കര്‍ ലോറി ബാംഗ്ലൂര്‍ ഇന്ദിരാനഗറിലുള്ളതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Bekal, Police, Investigation, Police start probe.
Advertisement:

Related News:
ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്ന 9.74 ലക്ഷം രൂപ അധ്യാപകന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു