അതിര്‍ത്തി തര്‍ക്കം: മിയാപദവില്‍ സ്ത്രീ ഉള്‍പെടെ നാലു പേര്‍ക്ക് വെട്ടേറ്റു
May 3, 2015, 09:17 IST
കുമ്പള: (www.kasargodvartha.com 03/05/2015) അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ നാലു പേരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിയാപദവ്, പള്ളത്തടുക്കയിലെ തോമസ് മൊന്തേറോ (54), മകന്‍ രഞ്ജിത്ത് മൊന്തേറോ (26), വ്യാപാരി മൗറിസ് മൊന്തേറോ (72), സഹോദന്‍ ഡെന്നിസിന്റെ ഭാര്യ ലീന എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കെ നാലു പേരെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് തോമസ് മൊന്തേറോ പറഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് മകന് വെട്ടേറ്റത്. അതേസമയം തോമസും മകനും ചേര്‍ന്ന് തന്നെ വടി കൊണ്ട് അടിച്ചിട്ട ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ഇതുകണ്ട് ഓടിയെത്തിയ ലീനയെയും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും മൗറിസ് മൊന്തേറോയും പറയുന്നു.
Keyword: Kumbala, Kasaragod, Hospital, Stabbed, Tomas monthero, Ranjith monthero.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752