city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചവരെ പുതുതലമുറ തിരിച്ചറിയണം: വി.വി രാജന്‍

പരവനടുക്കം: (www.kasargodvartha.com 28/06/2015) അടിയന്തരാവസ്ഥ കാലത്ത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച് ജയില്‍വാസമനുഷ്ഠിച്ച മഹത് വ്യക്തികളെ പുതുതലമുറ തിരിച്ചറിയുകയും അവരില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുകയും വേണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍. ബിജെപി പരവനടുക്കം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ തടവുകാരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് വേണ്ടി അടിയന്തരാവസ്ഥക്കെതിരെ പടപൊരുതാന്‍ ജനസംഘമെന്ന മഹാപ്രസ്ഥാനത്തെ പിരിച്ചുവിട്ട് ജനതാ പാര്‍ട്ടിയില്‍ ലയിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ്. ഭാരത മാതാവിന് വേണ്ടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിവിധ പാര്‍ട്ടികള്‍ ലയിച്ചാണ് അടിയന്തരാവസ്ഥക്കെതിരെ പോരാടാന്‍ ജനതാ പാര്‍ട്ടിയെന്ന പ്രസ്ഥാനം രൂപീകരിക്കുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ഭരണത്തിലേറിയപ്പോള്‍ ജനസംഘം പ്രവര്‍ത്തകര്‍ ആര്‍എസ്എസുമായുള്ള ബന്ധം വിടണമെന്ന ഘട്ടത്തിലാണ് ഇന്ന് കാണുന്ന ഭാരതീയ ജനതാ പാര്‍ട്ടി രൂപം കൊള്ളുന്നത്.

നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ അടിയന്തരാവസ്ഥക്ക് പിന്തുണ പ്രഖ്യാപിക്കുകയും സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തപ്പോള്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ നേതൃത്വത്തില്‍ ലോക സംഘര്‍ഷ സമിതിയാണ് അടിയന്തരാവസ്ഥക്കെതിരെ കേരളത്തില്‍ സമരം നടത്തിയത്. ദിവസങ്ങളോളം വീടും കുടുംബവും ഉപേക്ഷിച്ച സമരഭടന്‍മാരുടെ വീടുകളിലെ അമ്മമാരും പരോക്ഷമായി അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ അടിയന്തരാവസ്ഥ കാലത്ത് തടവനുഷ്ഠിച്ച എം. കൃഷ്ണന്‍ നമ്പ്യാര്‍, കെ. രാമകൃഷ്ണന്‍, ഭാസ്‌കരന്‍ കാട്ടാമ്പള്ളി. തമ്പാന്‍ വടക്കേക്കര, മധു തെക്കേക്കര, മാധവന്‍ തൊടുക്കുളം, കുഞ്ഞിരാമന്‍ മൊട്ടമ്മല്‍, പി.വി. ദാമോദരന്‍, കെ. മാധവന്‍ നായര്‍, കെ. കുഞ്ഞിരാമന്‍ നഞ്ചില്‍, ലക്ഷ്മി നാരായണന്‍, പി. കുമാരന്‍ നായര്‍, തമ്പാന്‍ നായര്‍, കുഞ്ഞിരാമന്‍ മുരിക്കുംചേരി, കെ. മാധവന്‍ നായര്‍, എം. കുഞ്ഞിക്കണ്ണന്‍ നായര്‍, എം. കുഞ്ഞിരാമന്‍ നായര്‍, എം. ഗോപാലന്‍ നായര്‍, എം. ചന്ദ്രശേഖരന്‍ നായര്‍, എ. ബാലന്‍ എന്നിവരെ ആദരിച്ചു.

പരേതരായ അനന്തന്‍ കാട്ടാമ്പള്ളി, എ. കൃഷ്ണന്‍ നായര്‍ വണ്ണാത്തിക്കടവ്. കെ. നാരായണന്‍ എന്നിവര്‍ക്ക് വേണ്ടി അവരുടെ ഭാര്യമാര്‍ ആദരം ഏറ്റുവാങ്ങി. എം. സദാശിവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കുഞ്ഞിരാമന്‍ പുല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. കെ.ടി. പുരുഷോത്തമന്‍ സ്വാഗതവും രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചവരെ പുതുതലമുറ തിരിച്ചറിയണം: വി.വി രാജന്‍


Keywords :  Kasaragod, Kerala, Paravanadukkam, BJP, Meet, Honored,  VV Rajan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia