അടിപിടി തടയാന്‍ ചെന്ന യുവാവിന് ടോര്‍ച്ചുകൊണ്ടടിയേറ്റു
Apr 11, 2012, 11:18 IST
കാസര്‍കോട്: രണ്ടുപേര്‍ അടിപിടികൂടുന്നത് കണ്ട് തടയാന്‍ ചെന്ന യുവാവിന് ടോര്‍ച്ചുകൊണ്ടടിയേറ്റു. മഞ്ചത്തടുക്കയിലെ അബൂബക്കറിന്റെ മകന്‍ എ.എം.അല്‍ത്താഫിനാണ്(19) തലയ്ക്കടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍വെച്ച് മുഹമ്മദ് എന്നയാളും നിസാം എന്ന യുവാവും അടിപിടികൂടുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് മുഹമ്മദ് അല്‍ത്താഫിനെ ടോര്‍ച്ചുകൊണ്ട് തലയ്ക്കടിച്ചത്.
Keywords: Kasaragod, Assault, Torch, Youth