അജാനൂരില്‍ വീടിന്റെ ജനല്‍ ഇളക്കിമാറ്റി കവര്‍ച്ച
May 12, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2015) അജാനൂരില്‍ വീടിന്റെ ജനല്‍ ഇളക്കിമാറ്റി കവര്‍ച്ച. തെക്കേപുറത്തെ ആഇശയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.
ഏപ്രില്‍ 30ന് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ ഇവര്‍ മെയ് 10ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വാതിലുകളില്‍ ഘടിപ്പിച്ചിരുന്ന 113 പിച്ചള വിജാഗിരികളും കിടപ്പുമുറിയിലുണ്ടായിരുന്ന റാഡോവാച്ചും സെന്‍ട്രല്‍ ഹാളിലെ ഊഞ്ഞാല്‍ തൂക്കിയ പിച്ചള ചങ്ങലയും അടക്കം മോഷ്ടിച്ചവയില്‍ പെടും. ആഇശയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords : Kanhangad, Robbery, Police, Investigation, Complaint, Kasaragod, Ajanur.