അക്രമകേസുകളില്‍ പ്രതികളായ നാലുപേര്‍ പോലീസ് പിടിയില്‍
May 29, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha 29.05.2016) വ്യത്യസ്ത ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന നാലുപേര്‍ പോലീസ് പിടിയിലായി. നെല്ലിക്കുന്ന് ചീരുംബഭഗവതി ക്ഷേത്രത്തിന് സമീപത്തെ റംസാന്‍ മുഹമ്മദ് (26), ചേരങ്കൈ കടപ്പുറത്തെ അബ്ദുല്‍ നിസാര്‍ (29), കാസര്‍കോട് എസ് പി നഗറിലെ അബ്ദുല്‍ ഇര്‍ഷാദ് (22), ചേരങ്കൈയിലെ പി എ ഉനൈസ് (19) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ എം പി ആസാദ് അറസ്റ്റ് ചെയ്തത്.
2013 ജനുവരി 24ന് കടപ്പുറം ശാന്തി നഗറിലെ റിയയെ മര്‍ദിച്ച കേസില്‍ പ്രതിയാണ് റംസാന്‍ മുഹമ്മദെന്ന് പോലീസ് പറഞ്ഞു. നിസാര്‍, ഇര്‍ഷാദ്, ഉനൈസ് എന്നിവരും വിവിധ കേസുകളില്‍ പ്രതികളാണ്. തിരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് നാലുപേരും പിടിയിലായത്.
Keywords : Assault, Case, Accuse, Arrest, Kasaragod, Police, Investigation.