അക്കാദമി ഉദ്ഘാടനം ചെയ്തു
Mar 24, 2012, 23:40 IST
ബദിയടുക്ക: ഖണ്ഡിഗെ ശ്യാമഭട്ട് മെമ്മോറിയല്‍ അക്കാദമി ഓഫ് മോറല്‍ ആന്റ് സ്പിരിച്വല്‍ എജ്യുക്കേഷന്‍ ഡോ. യു. മഹേശ്വരി ഉദ്ഘാടനം ചെയ്തു. പി.എസ്. വാണി ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അനന്ത കാമത്ത് അധ്യക്ഷത വഹിച്ചു. ഡോ. സുബ്രഹ്മണ്യ ഭട്ട് ഖണ്ഡികെ, നീര്‍ച്ചാല്‍ സാംസ്‌കൃത കോളജ് ഹൈസ്‌കൂള്‍ മാനേജര്‍ ജയദേവ് ഖണ്ഡിഗെ സംബന്ധിച്ചു.
അക്കാദമിയോടനുബന്ധിച്ച് സംസ്‌കൃതോത്സവ സമിതി കെ. പ്രദീപ് കുമാറും പ്രഭാഷണ പരിശീലന ക്ലാസ് പ്രൊഫ. പി.എന്‍. മൂഡിത്തായയും കഥാ പ്രസംഗം പരിശീലന ക്ലാസ് ടി. ശങ്കരനാരായണ ഭട്ടും ഭഗവദ്ഗീത- ഉപനിഷത്ത് ക്ലാസ് കേന്ദ്രീയ വിദ്യാലയ അധ്യാപകന്‍ ടി.വി. മാധവനും സിസ്റ്റര്‍ നിവേദിത വനിത വേദി സമിതി ഈശ്വാര്‍ ഭട്ടും യോഗ ക്ലാസ് കെ.വി. ജയനും ഉപകരണ സംഗീത ക്ലാസ് മന്‍മോഹന്‍ കരമനയും ഉദ്ഘാടനം ചെയ്തു.
സംസ്‌കൃതോത്സവ സമിതി വൈസ് പ്രസിഡണ്ട് ഗാനലത ടീച്ചര്‍, ജോ. സെക്രട്ടറി ഗണപതി പ്രസാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. ശ്രീലത, നവനീത കൃഷ്ണന്‍ മയ്യഴി, കൃഷ്ണന്‍ നമ്പൂതിരി പ്രസംഗിച്ചു.
മന്‍മോഹന്‍ കരമനെ പുല്ലാങ്കുഴല്‍ വായിച്ചു. അഡ്വ. കെ. കെ. മഹാലിംഗഭട്ട് മൗത്ത് ഓര്‍ഗണില്‍ ദേശീയഗാനം ആലപിച്ചു.
മന്‍മോഹന്‍ കരമനെ പുല്ലാങ്കുഴല്‍ വായിച്ചു. അഡ്വ. കെ. കെ. മഹാലിംഗഭട്ട് മൗത്ത് ഓര്‍ഗണില്‍ ദേശീയഗാനം ആലപിച്ചു.