city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംബേദ്കറിനും അയ്യങ്കാളിക്കും ശേഷം നടന്ന ദളിത് മുന്നേറ്റങ്ങള്‍ വിജയം കണ്ടില്ല: എം രാധാകൃഷ്ണന്‍

എ ബി വി പി സംസ്ഥാന പഠനശിബിരം സമാപിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/07/2016) ദേശീയ തലത്തില്‍ ഡോ. ബി ആര്‍ അംബേദ്കറിനും, കേരളത്തില്‍ മഹാത്മാ അയ്യങ്കാളിക്കും ശേഷം നടന്ന ദളിത് മുന്നേറ്റ സമരങ്ങള്‍ വിജയം കണ്ടിട്ടില്ലെന്ന് ആര്‍ എസ് എസ് പ്രാന്ത സഹകാര്യവാഹ് എം രാധാകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നെല്ലിത്തറയില്‍ നടന്ന എ ബി വി പി സംസ്ഥാന പഠനശിബിരത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. അംബേദ്കറിനും, അയ്യങ്കാളിക്കും ശേഷം ദളിത് സാമൂഹിക മുന്നേറ്റത്തിനായി ശ്രമിച്ചവര്‍ ദളിതരെ വിഘടിപ്പിച്ച് മുന്നേറ്റത്തിന് എതിരാക്കി മാറ്റുകയാണ് ചെയ്തത്. ഇത്തരത്തില്‍ കേരളത്തിലെ സമരങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. 1960 - 70 കാലഘട്ടത്തില്‍ വയനാട്ടില്‍ സംഘപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ഭൂസമരങ്ങള്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ദളിത് മുന്നേറ്റത്തെ പിന്തുണക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളുടെ ലക്ഷ്യം അവരെ മതം മാറ്റുകയോ, ചൂഷണം ചെയ്യുകയോ ആയിരുന്നു. ദളിതരുടെ ഉന്നമനം പറയുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് പോലും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.

വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവന്നവരുടെ വരുമാനം ഇത്തരം വിഭവങ്ങള്‍ കച്ചവടവല്‍ക്കരിച്ചതിന്റെ ഭാഗമായി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇത്തരം വിഭവങ്ങള്‍ ശേഖരിക്കാനും വ്യാപാരം ചെയ്യാനും ഇടനിലക്കാരെ നിയോഗിച്ചു. ദളിതരുടെ വിദ്യാഭ്യാസത്തിനായി അയ്യങ്കാളി ആരംഭിച്ച സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തന്നെയുമല്ല ദളിത് വിഭാഗം എന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുവോ അതുവരെ സംവരണം തുടരണമെന്ന് ആര്‍ എസ് എസ് വാദവും തെറ്റായി വ്യാഖ്യാനിച്ചു. വിദ്യാഭ്യാസപരമായും ദളിത് വിഭാഗം പിന്നോക്കാവസ്ഥയിലാണെന്ന് പ്രാന്തകാര്യകാരി അംഗം കെ രാമനുണ്ണി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നിന്നും ദളിതര്‍ തഴയപ്പെടുകയാണ്. രണ്ട് ലക്ഷത്തോളമുള്ള കേരളത്തിലെ അധ്യാപകരില്‍ 2,300 പേര്‍ മാത്രമാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ളത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ദളിതരെ പിന്നാക്കത്തില്‍ നിന്ന് പിന്നാക്കത്തിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകുന്നേരം നടന്ന സമാപന സമ്മേളനം എ ബി വി പി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ നിധീഷ് ഉദ്ഘാടനം ചെയ്തു. കേവലം വിദ്യാര്‍ത്ഥി സമരങ്ങള്‍ മാത്രം ഏറ്റെടുത്ത് നടത്തലല്ല മറിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവ പരിഹരിച്ച് വ്യക്തി നിര്‍മാണത്തിലൂടെ രാഷ്ട്ര നിര്‍മാണമാണ് എ ബി വി പിയുടെ ലക്ഷ്യമെന്ന് നാം തിരിച്ചറിയണമെന്ന് ഒ നിധീഷ് പറഞ്ഞു. കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രതീക്ഷയാണ് എ ബി വി പി. ജാതിക്കപ്പുറത്തേക്ക്, മതത്തിനപ്പുറത്തേക്ക് കലാലയ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സി കെ രാഗേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പ്രസാദ് സംസാരിച്ചു. സമാപന സമ്മേളനത്തോടുകൂടി മൂന്നു ദിവസങ്ങളിലായി നടന്നുവന്ന പഠനശിബിരത്തിന് സമാപനമായി.

അംബേദ്കറിനും അയ്യങ്കാളിക്കും ശേഷം നടന്ന ദളിത് മുന്നേറ്റങ്ങള്‍ വിജയം കണ്ടില്ല: എം രാധാകൃഷ്ണന്‍


Keywords : Conference, Inauguration, Kasaragod, Kanhangad, Programme, RSS, ABVP workshop.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia