city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗപരിമിത സെന്‍സസ് വിവരശേഖരണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 29/05/2015) കയ്യൂര്‍ ചീമേനിയില്‍ സാമൂഹ്യനീതി വകുപ്പിന്റെ അംഗപരിമിത സെന്‍സസ് 2015 ന്റെ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തതല ഉല്‍ഘാടനംപഞ്ചായത്ത് പ്രസിഡന്റ് എം. ബാലക്യഷണ്ന്‍ നിടുംബ ടി. സിദ്ദിഖിന്റെ വീട്ടില്‍ വിവരശേഖരണം നടത്തി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അദ്ധ്യക്ഷയായുളള ചടങ്ങില്‍ ബ്‌ളോക്ക് കോ - ഓര്‍ഡിനേറ്റര്‍ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീത ആശംസ അറിയിച്ചു. ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍  അംഗപരിമിത സെന്‍സസ് 2015 ഭാഗമായി  ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്തല ഉല്‍ഘാടനം 10-ാം വാര്‍ഡിലെ രത്‌നയുടെ വീട്ടില്‍ വിവരശേഖരണം നടത്തി  പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ . നാരായണന്‍ നിര്‍വ്വഹിച്ചു.  ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പത്മിനി അദ്ധ്യക്ഷത വഹിച്ചു.   ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആശംസ അറിയിച്ചു.  ശിശു വികസന പദ്ധതി ഓഫീസര്‍, അങ്കണവാടി പ്രവര്‍ത്തകര്‍,  ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ഉദുമ ഗ്രാമ പഞ്ചായത്തില്‍ കേരളത്തിലെ അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നമനത്തിനും  ഭാവിയില്‍ വൈകല്യം കഴിയുന്നത്രകുറക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന അംഗപരിമിത സെന്‍സസിന്റെ ഭാഗമായി  ഉദുമ ഗ്രാമ പഞ്ചായത്തിലെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  കസ്തൂരി ടീച്ചര്‍് 20ാം വാര്‍ഡിലെ ഖദീജയുടെ വീട്ടില്‍ നിര്‍വഹിച്ചു.

ബേഡടുക്ക ഗ്രാമ പഞ്ചായത്ത് കേരളത്തിലെ അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നമനത്തിനും  ഭാവിയില്‍ വൈകല്യം കഴിയുന്നത്രകുറക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന അംഗപരിമിത സെന്‍സസിന്റെ ഭാഗമായി 13ാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. കാര്‍ത്യായനി ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നാരായണന്‍ കെ.വി, സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍,  സി.ഡി.എസ് .വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം ബ്‌ളോക്ക്‌കേരളത്തിലെ അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നമനത്തിനും ഭാവിയില്‍ വൈകല്യം കഴിയുന്നത്രകുറക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന അംഗപരിമിത സെന്‍സസിന്റെ ഭാഗമായി   ബദിയഡുക്ക പഞ്ചായത്തില്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധജയറാം  10-ാം വാര്‍ഡില്‍ ജിസ്സിയ മന്‍സില്‍ എന്ന വീട്ടില്‍ റംസാന എന്ന അംഗപരിമിതരായ കുട്ടിയുടെ വിവരശേഖരണം  ഫോറം പൂരിപ്പിച്ച് ഉല്‍ഘാടനം നടത്തി. ശിശുവികസന പദ്ധതി ഓഫിസര്‍,  സൂപ്പര്‍വൈസര്‍മാര്‍ ,അങ്കണവാടി പ്രവര്‍ത്തകരും  നാട്ടുകാരും  പങ്കെടുത്തു.

ചെമ്മനാട്  പഞ്ചായത്ത് കേരളത്തിലെ അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നമനത്തിനും  ഭാവിയില്‍ വൈകല്യം കഴിയുന്നത്രകുറയ്ക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന അംഗപരിമിത സെന്‍സസിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ 11 -ാം വാര്‍ഡില്‍  റാഹില യുടെ വീട്ടില്‍വെച്ച്  വിവരശേഖരണം നടത്തി  പഞ്ചായത്ത് പ്രസിഡണ്ട് ആയിഷസഹദുളള ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍, ശിശു വികസന പദ്ധതി ഓഫീസര്‍ സൂപ്പര്‍വൈസര്‍മാര്‍ ,അങ്കണവാടി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

കുമ്പള  പഞ്ചായത്തില്‍ ആരിക്കാടി വാര്‍ഡില്‍  രാഘവന്‍ എന്നയാളുടെ വീട്ടില്‍  മണ്‍നിപൂണ്‍ കുമാര്‍ എന്ന അംഗപരിമിതന്റെ വിവ കേരളത്തിലെ അംഗപരിമിതരുടെ അവകാശസസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നമനത്തിനും ഭാവിയില്‍ വൈകല്യം കഴിയുന്നത്രകുറക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന അംഗപരിമിത സെന്‍സസിന്റെ ഭാഗമായി മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത്തല ഉല്‍ഘാടനം പ്രസിഡന്റ് മുംതാസ് സമീറ നിര്‍വ്വഹിച്ചു.് മഞ്ചേശ്വരം ബ്‌ളോക്കില്‍ 18-ാം വാര്‍ഡില്‍ നടന്ന   ചടങ്ങില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ രേഖ, ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ , അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

അംഗപരിമിത സെന്‍സസ്  2015 ന്റെ ഭാഗമായി കാറഡുക്ക ഐസിഡിഎസ് ബ്‌ളോക്കും കാറഡുക്ക അഡീഷണല്‍ ബ്‌ളോക്കും ഉള്‍പ്പെടുന്ന കാറഡുക്ക ബ്‌ളോക്ക് പഞ്ചായത്ത്തല വിവരശേഖരണത്തിന്റെ ഉല്‍ഘാടനം മുളേളരിയ മൈത്രി സ്റ്റോറില്‍ കാറഡുക്ക ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത. ആര്‍. തന്ത്രി, ബ്‌ളോക്ക്  പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുമാരന്‍,  ഗ്രാമ   പഞ്ചായത്ത് വൈസ്  പ്രസിഡന്റ് എന്‍ ജനനി, ശിശു വികസന പദ്ധതി ഒഫീസര്‍, പ്‌ളാനിംഗ് ആന്റ് മോണിറ്ററിംഗ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.ബദിയഡുക്ക പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധജയറാം  10-ാം വാര്‍ഡില്‍ ജിസ്സിയ മന്‍സില്‍ എന്ന വീട്ടില്‍ റംസാന എന്ന അംഗപരിമിതരായ കുട്ടിയുടെ വിവരശേഖരണം  ഫോറം പൂരിപ്പിച്ച് ഉല്‍ഘാടനം നടത്തി. ശിശുവികസന പദ്ധതി ഓഫിസര്‍,  സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകരും  നാട്ടുകാരും  പങ്കെടുത്തു.

മധൂര്‍ ഗ്രാമപഞ്ചായത്തില്‍  ചേനക്കാട് VI-ാം വാര്‍ഡില്‍ ലക്ഷമിയുടെ മക്കളായ മനോഹരന്‍ ,അശോകന്‍ എന്നീ അംഗപരിമിതരുടെ വിവരങ്ങള്‍ അനേ്വഷിച്ച് ഫോറം പൂരിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട്  മാധവന്‍ മാസ്റ്റര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.  ചടങ്ങില്‍ വൈസ്  പ്രസിഡന്റ് സുസ്താനി ഷാന്‍ബാഗ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാലതി സുരേഷ്, രവീന്ദ്രറായ്, ഗോപാലക്യഷ്ണ വാര്‍ഡ് മെമ്പര്‍ അനുപമ എന്നിവരും  ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരും, അങ്കണവാടി പ്രവര്‍ത്തകരും  നാട്ടുകാരും പങ്കെടുത്തു.കേരളത്തിലെ അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നകേരളത്തിലെ അംഗപരിമിതരുടെ അവകാശസംരക്ഷണത്തിനും അവരുടെ സമഗ്ര ഉന്നമനത്തിനും ഭാവിയില്‍ വൈകല്യം കഴിയുന്നത്രകുറക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണംചെയ്തു നടപ്പിലാക്കുന്ന അംഗപരിമിത സെന്‍സസ്  ഭാഗമായി  കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് നമ്പര്‍ 15 ല്‍  പി. ബീരാന്‍ എന്നവരുടെ വീട്ടില്‍നിന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. വിവര ശേഖരണം നടത്തി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഓമന രാമചന്ദ്രന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍   ഗോപിനാഥന്‍നായര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സാമൂഹ്യനീതി വകുപ്പിലെ ഉദേ്യാഗസ്ഥന്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ സെന്‍സസ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
അംഗപരിമിത സെന്‍സസ്  വിവരശേഖരണം  ആരംഭിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia