അനധികൃതമായി പൂഴികടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Sep 12, 2012, 11:25 IST
കാസര്‍കോട്: അനധികൃതമായി പൂഴികടത്തിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചേരങ്കൈ കടപുറത്തെ നിസാമുദീനെയാണ്(20) പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ പൂഴി കടത്തുമ്പോള്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസാണ് നിസാമുദീനെ അറസ്റ്റ് ചെയ്തത്. പൂഴി കടത്തിയ കെ.എല്‍ 14 ബി 1959 നമ്പര്‍ ഓട്ടോ റിക്ഷയും പിടികൂടി.
Keywords: Arrest, Driver, Sand-Lorry, Cherangai, Kasaragod, Police, Kerala, Nellikunnu