സ്‌കൂള്‍ വിട്ടുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് പാഴ്‌സല്‍ വാഹനം ഇടിച്ചുകയറി വിദ്യാര്‍ത്ഥിനി മരിച്ചു, 4 കുട്ടികള്‍ക്ക് ഗുരുതരം, ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പോലീസ്, സിസിടിവി ദൃശ്യം പുറത്ത്
Mar 1, 2018, 19:11 IST
പയ്യന്നൂര്‍: (www.kasargodvartha.com 01.03.2018) സ്‌കൂള്‍ വിട്ടുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് പാഴ്‌സല്‍ വാഹനം ഇടിച്ചുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയും പെരിങ്ങോത്തെ രതീഷിന്റെ മകളുമായ ദേവനന്ദയാണ് മരിച്ചത്. നാലുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരും ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ആര്യ, ആല്‍ഫി, അക്ത, ജൂന എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെരിങ്ങോം, വയക്കര എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളാണ് അപകടത്തില്‍പെട്ടത്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പരിയാരത്തേക്ക് കൊണ്ടുപോകും വഴിയാണ് ദേവനന്ദ മരിച്ചത്.
അപകടം വരുത്തിയ പാഴ്‌സല്‍ വാഹനവും ഡ്രൈവറെയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിയത് മൂലമാണ് അപകടം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു. അപകട ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Accident, Kannur, payyannur, Top-Headlines, news, Student, Death, Video, Police, Girl, Accident, Girl dies