മൂന്നര ലക്ഷം രൂപ സമ്മനങ്ങളുമായി ആകാശവാണി പ്രശ്‌നോത്തരി
Feb 24, 2012, 12:00 IST
കാസര്‍കോട്: ആകാശവാണി കണ്ണൂര്‍ നിലയം 'എന്റെ ഗ്രാമം കള്‍ച്ചറല്‍' ഫെസ്റ്റിനോടനുബന്ധിച്ച്, കണ്ണൂര്‍, കാസര്‍കോട്, മാഹി ബ്ലോക്ക് തലത്തില്‍ നടത്തുന്ന മൂന്നര ലക്ഷം രൂപ സമ്മാന തുകയുള്ള പ്രശ്‌നോത്തരി കാസര്‍കോട് ജില്ലയിലെ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10 മണിക്ക് നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന 15 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ വീതമുള്ള ടീമുകള്‍ പേര്, വിലാസം, ജനന തീയ്യതി, ഫോണ്‍ നമ്പര്‍, താമസിക്കുന്ന പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി എന്നീ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് തൊട്ടടുത്ത നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ശാഖയിലോ radioentegramam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, KNRSS << SPACE >> (ടീമിന്റെയും പഞ്ചായത്തിന്റെയും പേര്) എന്ന ഫോര്‍മാറ്റില്‍ 5676744 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Keywords: kasaragod, Competition, Kannur,