മലബാറിലെ 'സര്‍ സയ്യിദി'നെ അനുസ്മരിക്കുന്നു
Sep 25, 2011, 23:50 IST
തളിപ്പറമ്പ്: മലബാറിലെ സര്‍സയ്യിദ് അഹ്മദ് ഖാന്‍ എന്നറിയപ്പെടുന്ന പരേതനായ എ.എന്‍. കോയകുഞ്ഞിയെ അനുസ്മരിക്കുന്നു. 19ാം നൂറ്റാണ്ടില്‍ മലബാര്‍ മേഖലയില്‍ നിരവധി സ്‌കൂള്‍ മദ്രസകള്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രഗത്ഭര്‍ അണിചേര്‍ന്നാണ് അനുസ്മരണ സംഗമം നടത്തുന്നത്. കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ്, ജസ്റ്റിസ് ഖാലിദ് സംബന്ധിക്കും. എ എന്‍ കോയകുഞ്ഞിയുടെ ശിഷ്യന്മാര്‍, തളിപ്പറമ്പിലെ എം പി മഹ്മൂദ് മാസ്റ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9895267692.