മലബാര്‍ നിവര്‍ത്തന പ്രക്ഷോഭയാത്രയ്ക്ക് സ്വീകരണ നല്‍കി
Oct 24, 2011, 20:23 IST
കണ്ണൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറുഖ് ഉസ്മാന്‍ നയിക്കുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭ യാത്രയ്ക്ക് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ സിറ്റിയില്‍ സ്വീകരണം നല്‍കി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പി.ആര്‍. സെക്രട്ടറി ടി.കെ.അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. യു.കെ.സെയ്ദ്, സി.കെ.മുനവ്വിര്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.അസീര്‍ സ്വാഗതം പറഞ്ഞു.
Keywords: Kannur, Solidarity