പിടികിട്ടാപ്പുള്ളി ഏഴു വര്‍ഷത്തിനു ശേഷം പിടിയില്‍
Sep 22, 2011, 00:27 IST
പയ്യന്നൂര്‍: സ്ത്രീയെ മര്‍ദിച്ച കേസില്‍ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനു ശേഷം പിടിയില്‍. എടാട്ട് ചെറാട്ടെ കാനാവീട്ടില്‍ സിനോജിനെ (25) ആണു പോലീസ് അറസ്റ്റുചെയ്തത്.
2004 ജൂണ്‍ 24 നു രാത്രി ചെറാട്ടെ ഷീലയെ മര്‍ദിച്ച കേസിലെ പ്രതിയായ സിനോജ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞദിവസം ഷൊര്‍ണൂരിലാണു ഇയാളെ പിടികൂടിയത്.