city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്ടിലേക്കു പുറപ്പെട്ട ചെറുവാഞ്ചേരി സ്വദേശി ദോഹ എയര്‍പോര്‍ട്ടില്‍ മരിച്ചു

നാട്ടിലേക്കു പുറപ്പെട്ട ചെറുവാഞ്ചേരി സ്വദേശി ദോഹ എയര്‍പോര്‍ട്ടില്‍ മരിച്ചു
കൂത്തുപറമ്പ്: നാട്ടിലേക്കു പുറപ്പെട്ട ചെറുവാഞ്ചേരി സ്വദേശി ദോഹയിലെ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. ചെറുവാഞ്ചേരി ചീരാററയിലെ കരുവാടന്‍കണ്ടി വീട്ടില്‍ ഇ.എം. കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാട്ടിലേക്കു വരാനായി ദോഹ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഇയാള്‍. പരേതനായ കുഞ്ഞിമുഹമ്മദ്-പാത്തുഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഇജാസ് (ദുബായ്), ജംസീര്‍ (മുംബൈ), ഇര്‍ഫാന, ഷാനിഫ, സജിനാസ്, ഫര്‍ദീന. സഹോദരങ്ങള്‍: അലി, റഫീഖ്, സമീര്‍ (മൂവരും ഗള്‍ഫ്), ബീവി, സൗദ. നാട്ടിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ചീരാറ്റ വലിയപള്ളി കബര്‍സ്ഥാനില്‍ കബറടക്കും

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia