city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗ്‌നരംഗങ്ങള്‍ കാണിച്ച് ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ; ഒത്താശ നല്‍കിയ ഭാര്യ ഇപ്പോഴും ഒളിവില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/12/2015) നഗ്‌നരംഗങ്ങള്‍ കാണിച്ച് ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി വിളിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആത്മീയപ്രചാരകന് ഒത്താശ നല്‍കിയ ഭാര്യ ഇപ്പോഴും ഒളിവില്‍ തന്നെ. ഭീമനടി കാലിക്കടവിലെ കല്ലാനിക്കാട്ട് ജെയിംസിന്റെ ഭാര്യ ബിന്‍സിയാണ് കേസിലകപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് ബിന്‍സി കാലിക്കടവിലെ വീട്ടിലേക്ക് പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയത്. ഇവിടെ എത്തിയയുടന്‍ തന്നെ ബിന്‍സിയുടെ ഭര്‍ത്താവ് ജയിംസ് യുവതിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.ബിന്‍സിയാകട്ടെ കണ്ണൂരിലെ വീട്ടിലേക്ക് തിരിച്ചുപോവുകയും ഇതിന് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു.

യുവതിയോട് നേരത്തെ ജയിംസ് മൂന്നുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇത് യുവതി തിരിച്ചുചോദിച്ചപ്പോള്‍ നഗ്‌നരംഗങ്ങള്‍ കാണിച്ച് ഇത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നായിരുന്നു ജയിംസിന്റെ ഭീഷണി. ഇതേ തുടര്‍ന്ന് പണം തിരികെ ചോദിക്കാനാവാത്ത അവസ്ഥയില്‍ കണ്ണൂര്‍ യുവതി എത്തിച്ചേരുകയായിരുന്നു. മാത്രമല്ല ഇതേ ചിത്രങ്ങള്‍ കാണിച്ച് ജയിംസ് യുവതിയെ നിരവധി തവണ ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്തു. ഭീഷണി കാരണം പരാതി നല്‍കാന്‍ യുവതി ധൈര്യപ്പെട്ടില്ല. ഇതിനിടെയാണ് പിതാവ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിംസിനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തത്. ഈ കേസില്‍ ജയിംസ് റിമാന്റില്‍ കഴിയുന്നതിനിടെയാണ് യുവതി താന്‍ പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ജയിംസിനെതിരെ ബലാല്‍സംഗത്തിന് കേസെടുത്ത പോലീസ് കോടതിയുടെ അനുമതിയോടെ പ്രതിയുടെ അറസ്റ്റ് ജയിലില്‍ വെച്ച് രേഖപ്പെടുത്തുകയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് വിധേയനാക്കുകയും ചെയ്തിരുന്നു. യുവതിയെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിനൊടുവില്‍ ജയിംസ് സമ്മതിച്ചു. രണ്ടാം പ്രതിയായ ബിന്‍സിയെ പിടികൂടാന്‍ കണ്ണൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. രണ്ടാഴ്ചയോളമായി ബിന്‍സി ഒളിവില്‍ തന്നെയാണ്. ആത്മീയപ്രചാരണവും പ്രാര്‍ത്ഥനയും നടത്തി വിശ്വാസികളെ ചൂഷണം ചെയ്തുവരികയായിരുന്ന ജയിംസിന്റെ എല്ലാതട്ടിപ്പുകള്‍ക്കും കൂട്ടുനില്‍ക്കുന്നത് ബിന്‍സിയാണ്. ഈ യുവതി ഉടന്‍ തന്നെ കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്.
നഗ്‌നരംഗങ്ങള്‍ കാണിച്ച് ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ; ഒത്താശ നല്‍കിയ ഭാര്യ ഇപ്പോഴും ഒളിവില്‍

Keywords:  Molestation, Kanhangad, Prayer meet, Beemanadi, Kalikadav, case, Police, Kannur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia