കാസർകോട്ട് നിന്നും കാണാതായ നവവധുവിനെ കണ്ണൂരിൽ കണ്ടെത്തി
Mar 7, 2022, 19:27 IST
വിദ്യാനഗർ: (www.kasargodvartha.com 07.03.2022) കാസർകോട് നിന്നും കാണാതായെ നവവധുവിനെ കണ്ണൂരിൽ കണ്ടെത്തി. ഒന്നര മാസം മുമ്പ് വിവാഹിതനായ പ്രവാസിയുടെ ഭാര്യയായ 20 കാരിയെയാണ് കാണാതായിരുന്നത്. ബന്ധുവിന്റെ വീട്ടിൽ സൽക്കാരത്തിന് പോയ ശേഷം യുവതിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ട ശേഷം ഭർത്താവ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലേക്ക് പോയതായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെ യുവതി ഭർതൃഗൃഹത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ദേഹത്ത് അണിഞ്ഞ ആഭരണങ്ങളുമായി പുറത്തേക്ക് പോയിരുന്നു. നേരം വൈകീട്ടും ഭർതൃഗൃഹത്തിലെത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു.
തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ണൂരിൽ കണ്ടെത്തിയിരിക്കുന്നത്. വനിതാ പൊലീസ് കണ്ണൂരിലേക്ക് പോയിട്ടുണ്ട്.

Keywords: News, Missing, Top-Headlines, Vidya Nagar, Kannur, Complaint, Investigation, Kasaragod, Police-station, Woman, Bride, Kerala, Family, Missing woman found.
< !- START disable copy paste -->