എസ്.എഫ്.ഐ. അക്രമം: വീണ്ടും മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തു
Oct 14, 2011, 01:35 IST
കണ്ണൂര്‍: എസ്.എഫ്.ഐ.യുടെ പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരില്‍നിന്ന് മൊഴിയെടുത്തു. ടൗണ്‍ സി.ഐ. സുകുമാരന്റെ നേതൃത്വത്തിലാണ് വീണ്ടും മൊഴിയെടുത്തത്. ഇന്ത്യാ വിഷന്‍ ക്യാമറാമാന് കെ.വി.സുമേഷ്, റിപ്പോര്‍ട്ടര്‍ ക്യാമറാമാന് ഷാജു ചന്തപ്പുര, ജീവന് ക്യാമറാമാന് ധനേഷ് എന്നിവരുടെ മൊഴിയാണെടുത്തത്. അക്രമികള്‍ തകര്‍ത്ത ക്യാമറയും സി.ഐ. പരിശോധിച്ചു.
പത്രങ്ങളും ദൃശ്യമാധ്യമങ്ങളിലെ വീഡിയോയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ ഇവരെ അറസ്റ്റ്ചെയ്യുമെന്നും സി.ഐ. സുകുമാരന്‍ പറഞ്ഞു.
പത്രങ്ങളും ദൃശ്യമാധ്യമങ്ങളിലെ വീഡിയോയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ ഇവരെ അറസ്റ്റ്ചെയ്യുമെന്നും സി.ഐ. സുകുമാരന്‍ പറഞ്ഞു.