city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എച്ച്.എ.എല്‍ ഉദ്ഘാടനം; കാസര്‍കോട്ട് കനത്ത സുരക്ഷ

എച്ച്.എ.എല്‍ ഉദ്ഘാടനം; കാസര്‍കോട്ട് കനത്ത സുരക്ഷ
കാസര്‍കോട്: സീതാഗോളി കിന്‍ഫ്ര പാര്‍കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്ടറി(എച്ച്.എ.എല്‍) ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3.30ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. മംഗലാപുരം വഴി ഹെലികോപ്ടറില്‍ വന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന എ.കെ. ആന്റണി അവിടെ നിന്ന് കാര്‍ മാര്‍ഗമായിരിക്കും സീതാംഗോളിയിലെത്തുക. ഉല്‍പാദന സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തുന്ന മുഖ്യമന്ത്രി കണ്ണൂരിലെ പരിപാടി കഴിഞ്ഞ് അവിടെ നിന്ന് റോഡു മാര്‍ഗം കാസര്‍കോട്ടെത്തും.

പ്രതിരോധ മന്ത്രി ഹെലികോപ്ടറിറങ്ങുന്ന വിദ്യാനഗര്‍ കോളജ് ഗ്രൗണ്ടിലും സീതാംഗോളിയിലെ ഉദ്ഘാടന പരിപാടി സ്ഥലത്തും അതീവ സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇസെഡ് കാറ്റഗറിയില്‍ പെടുത്തിയാണ് സുരക്ഷാ നടപടികള്‍ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിറങ്ങുന്നതിന്റെ ട്രയല്‍ പരിശോധന നടത്തി. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ , ടെപ്യൂട്ടി കലക്ടര്‍ സുധീര്‍ബാബു, എ.ഡി.എം. എച്ച് ദിനേശ്, എ.എസ്.പി. ടി.കെ. ഷിബു. ഡി.വൈ.എസ്.പി. റോക്കി, എച്ച്.എ.എല്‍ ഉദ്യോഗസ്ഥന്‍ പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഗ്രൗണ്ട് പരിശോധിച്ചു.

എച്ച്.എ.എല്‍ ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ വ്യവസായ മന്ത്രി എളമരം കരീം, പി.കരുണാകരന്‍ എം.പി., എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി ആര്‍. കെ. മാത്തൂര്‍, എച്ച്.എ.എല്‍ .ചെയര്‍മാന്‍ ആര്‍.കെ. ത്യാഗി പ്രസംഗിക്കും.

2008 ആഗസ്റ്റ് 23ന് അന്നും പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എച്ച്.എ.എല്ലിന് തറക്കല്ലിട്ടത്. നാലു വര്‍ഷം കൊണ്ടാണ് ആവശ്യമുള്ള കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി ഫാക്ടറി യാഥാര്‍ത്യമായാത്. എയര്‍ക്രാഫ്റ്റ്, ഹെലികോപ്ടര്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ആധുനിക ഉപകരണങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 196 ഏക്കറിലായാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

66 കോടി രൂപയാണ് ഇതിനകം ചെലവഴിച്ചത്. ഉല്‍പാദനം, ഭരണ നിര്‍വഹണം, സാങ്കേതിക സേവനം, മെറ്റീരിയില്‍ മാനേജ്‌മെന്റ്, സുരക്ഷ, മരുന്ന്, കാന്റീന്‍, എയര്‍ഫോഴ്‌സ്, പ്രതിരോധ വകുപ്പ് ഓഫീസ് എന്നീ വിഭാഗങ്ങള്‍ക്കായി ഏഴ് കെട്ടിടങ്ങളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. നിലക്കാത്ത വൈദ്യുതി പ്രവാഹം ഉറപ്പ് വരുത്താന്‍ സബ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടാകും.

അഞ്ചാം തലമുറയില്‍പെട്ട യുദ്ധവിമാനങ്ങളിലും വിവിധോദ്ദേശ യാത്രാവിമാനങ്ങളിലും ചെറു ഹെലികോപ്ടറുകളിലും യുദ്ധത്തിനുള്ള ഹെലികോപ്ടറുകളിലും ഇടത്തര ഹെലികോപ്ടറുകളിലും ആളില്ലാ വിമാനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങല്‍ ഇവിടെ നിര്‍മിക്കും. ഇലക്ടോണിക്കല്‍ സ്‌കാന്റ് റഡാര്‍, ഇലക്ടോണിക് യുദ്ധത്തിനുള്ള സ്യൂട്ട്, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, സോഫ്റ്റ് നെറ്റ് ഡിഫന്‍സ് റേഡിയോ തുടങ്ങിയവയും എച്ച്.എ.എല്ലില്‍ ഉല്‍പാദിപ്പിക്കും.

Keywords:  HAL, Seethangoli, A.K. Antony, Ummenchandy, Inaguration, Kasaragod, Govt.College, Road, Kannur, Vidya Nagar, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia