അല്‍ മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് ചൊവ്വാഴ്ച
Sep 19, 2011, 17:32 IST
കണ്ണൂര്‍: അമാനീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഉത്തരകേരളത്തിലെ വലിയ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ തളിപ്പറമ്പ നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ ക്യാമ്പസില്‍ നടക്കും. രണ്ടായിരത്തിലേറെ ഹാജിമാര്‍ സംബന്ധിക്കുന്ന ക്യാമ്പിന് വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ കഅ്ബ, ജംറകള്‍, മസ്അ തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മിച്ച് ഹജ്ജിന്റെ കര്‍മങ്ങള്‍ പ്രായോഗികമായി കാണിച്ചുകൊടുക്കുന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. നിസ്‌കാരം, ഭക്ഷണം തുടങ്ങിയവക്ക് സൗകര്യമുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. സ്ത്രീകള്‍ക്ക് പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്.
രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ തുടങ്ങും. കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി പ്രാര്‍ഥന നടത്തും, കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്യാമ്പിന് നേതൃത്വം നല്‍കും. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സി കെ ഉസ്മാന്‍ മുസ്‌ലിയാര്‍, പി മുഹമ്മദ് കുഞ്ഞി മൗലവി, മുഹ്‌യുദ്ദീന്‍ ഫൈസി കയരളം, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍ കാമിലി, കെ പി യൂസുഫ് ഹാജി, അബ്ദുസമദ് അമാനി, കെ പി അബ്ദുജബ്ബാര്‍ ഹാജി, അലിക്കുഞ്ഞി അമാനി മയ്യില്‍ സംബന്ധിക്കും.

Keywords: Hajj, Kannur, Camp, കഅ്ബ, ജംറകള്‍, മസ്അ, കണ്ണൂര്‍, അല്‍ മഖര്‍, ഹജ്ജ്,