city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബി - കണ്ണൂര്‍ ജില്ല കെ.എം.സി.സി.യുടെ പ്രതിഭാ സംഗമം ശ്രദ്ധേയമായി

അബുദാബി - കണ്ണൂര്‍ ജില്ല കെ.എം.സി.സി.യുടെ പ്രതിഭാ സംഗമം ശ്രദ്ധേയമായി
അബുദാബി: അബുദാബി - കണ്ണൂര്‍ ജില്ല കെ.എം.സി.സി, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഞായറാഴ്ച നടത്തിയ പ്രതിഭാ സംഗമം ശ്രദ്ധേയമായി. സംസ്ഥാന കെ.എം.സി.സി. ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ ജില്ലയിലെ കലാകാരന്മാര്‍ക്കും പരിപാടിയുടെ വിജയത്തിന് പ്രവര്‍ത്തിച്ച സംഘാടകര്‍ക്കും പരിപാടിയില്‍ ഉജ്വല സ്വീകരണം നല്‍കി. കായിക-കലാ മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സംഗമത്തില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

നസീര്‍ ബി. മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. ഒ.പി. അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. വി.ടി.വി. ദാമോദരന്‍, ടി.കെ. ഹമീദ് ഹാജി, മൊയ്തുഹാജി കടന്നപ്പള്ളി, അഷറഫ് കാടംബെരി, ശാദുലി വളക്കൈ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട കലാ പരിപാടികള്‍ അവതരിപ്പിച്ചു. മൂന്നു ദശാബ്ദമായി അബുദാബിയില്‍ കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ എ.ഒ.പി. ഹമീദിനെ ഉപഹാരം നല്‍കി ആദരിച്ചു.

മികച്ച സംഘാടകരായ വി.കെ. ഷാഫി, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവരെ മൊമെന്‍ഡോ നല്‍കി ആദരിച്ചു. സംഘ ഗാനം, കാര്‍ട്ടൂണ്‍, പെയിന്റിംഗ്, പ്രബന്ധം, പ്രസംഗം, സ്‌കിറ്റ്, ദേശഭക്തി ഗാനം, മിമിക്രി, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ല മികച്ച പ്രകടനം കാഴ്ചവെച്ചു. പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും ജില്ല സമ്മാനം നേടി. ഈ നേട്ടത്തിന് വഴിവെച്ച കൂട്ടായ്മ നിലനിര്‍ത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു.

അബുദാബി - കണ്ണൂര്‍ ജില്ല കെ.എം.സി.സി.യുടെ പ്രതിഭാ സംഗമം ശ്രദ്ധേയമായി

അബുദാബി - കണ്ണൂര്‍ ജില്ല കെ.എം.സി.സി.യുടെ പ്രതിഭാ സംഗമം ശ്രദ്ധേയമായി

Keywords:  Abu Dhabi-Kannur District KMCC, Prathibha Sangamam, Gulf, Abdu Dhabi Indian Islamic Center, Kannur Vartha, Kannur News, KMCC News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia