ചെറുപുഴ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയതിന് പിന്നില്‍ ചിറ്റാരിക്കാല്‍ സ്വദേശിനിയായ ഭാര്യയുടെ പിതാവ്; ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി
Oct 23, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/10/2016) ചെറുപുഴ യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ചെറുപുഴ കക്കോട്ടെ വിനീഷിനെയാണ് കഞ്ചാവ് കേസില്‍ കുടുക്കി പീഡനത്തിനിരയാക്കിയത്. വിനീഷിന്റെ ഭാര്യയും ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ സ്വദേശിനിയുമായ യുവതിയുടെ പിതാവ് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് വിനീഷിനെ കേസില്‍ കുടുക്കിയതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സംഘത്തില്‍പ്പെട്ട ഒരാളെക്കൂടി ശനിയാഴ്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വി കെ പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശി ജയപ്രകാശ് (37) ആണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ നാലുപ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാംപ്രതിയായ ആലക്കോട്ടെ സിബിയാണ് ഇനി പിടിയിലാകാനുള്ളത്. സംഭവത്തിനുശേഷം ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. സിബിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം നടത്തിവരികയാണ്. കമ്പല്ലൂര്‍ സ്വദേശിനിയായ യുവതിയെ വിനീഷ് പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇതില്‍ പ്രകോപിതനായ യുവതിയുടെ പിതാവാണ് വിനീഷിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍സംഘത്തെ നിയോഗിച്ചത്. പെരുമ്പയില്‍ ജോലി ചെയ്യുന്ന വിനീഷിന്റെ ബൈക്കില്‍ 700 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച് എക്‌സൈസിന് രഹസ്യവിവരം നല്‍കുകയായിരുന്നു.
സ്ഥലത്തെത്തിയ എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടുകയും വിനീഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസ്റ്റഡിയില്‍ കഴിയുമ്പോള്‍ എക്‌സൈസ് സംഘം വിനീഷിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുവേണ്ടി വിനീഷ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ വിനീഷിന്റെ പരാതി അന്വേഷിക്കാന്‍ കോടതി ഉത്തരവിറക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ യുവാവിന്റെ നിരപരാധിത്വം തെളിയുകയുമായിരുന്നു. യുവതിയുടെ പിതാവ് സിബിക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാണ് ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്.
Keywords : Kanhangad, Accuse, Crime Branch, Police, Investigation, Arrest, Kannur, Kasaragod, Cherupuzha, Youth trapped in Police case by Father in Law.