Found Dead | കണ്ണൂരില്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; കരുവഞ്ചാല്‍ സ്വദേശിയെന്ന് പൊലീസ്
Dec 22, 2023, 07:42 IST
കണ്ണൂര്‍: (KasargodVartha) തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. കരുവഞ്ചാല്‍ മീമ്പറ്റി കുറുവാച്ചിറ ജനീഷാണ്(31) മരിച്ചത്. മൃതദേഹം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാടുകാണി പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
കഴിഞ്ഞ കുറെ കാലമായി കണ്ണൂര്‍ ടൗണില്‍ കൂലിപ്പണിയെടുത്തു ജീവിച്ചു വരികയായിരുന്നു ജനിഷ്. സ്ഥിരമായി ഈ അമ്പല കുളത്തില്‍ വന്നാണ് കുളിക്കാറുള്ളത്. ചൊവ്വാഴ്ച കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജന്‍ - തങ്കമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്‍: രനീഷ്.

Keywords: Youth Found Dead in Temple Pond, Kannur, News, Found Dead, Temple Pond, Dead Body, Postmortem, Inquest, Police, Kerala News.