മകന്റെ ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; 5 പേര് അറസ്റ്റില്‍
Apr 30, 2019, 11:25 IST
കണ്ണൂര്‍: (www.kasargodvartha.com 30.04.2019) മകന്റെ ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേരെ ചക്കരക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിവേരി വണ്ണാങ്കണ്ടിയിലെ വി കെ അബ്ദുല്‍ സലാം (60), പാനേരിച്ചാല്‍ കനാലിനു സമീപത്തെ മുഹമ്മദ് ഷക്കീല്‍ (27), ഇരിവേരി കനാലിനു സമീപത്തെ വി കെ റിഷാദ്(32), മൗവ്വഞ്ചേരി മലബാര്‍ സ്കൂളിനു സമീപത്തെ എം മഷൂദ് (30), വാണിയങ്കണ്ടിയിലെ വി കെ ഫാസിഫ് (29) എന്നിവരെയാണ് സി ഐ സുജിത്ത് കുമാര്‍, എസ് ഐ എം കെ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇരിവേരി പള്ളിക്കു സമീപം ബൈത്തുല്‍നൂറില്‍ സാജിദ് (39)ആണ് സംഘത്തിന്റെ അക്രമണത്തിനിരയായത്. സംഘത്തിലെ ഒരാളുടെ മകന്റെ ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചതുമായി ബന്ധപ്പെട്ടാണ് സംഘം സാജിദിനെ തട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇരിവേരിയിലെ അബ്ദുല്‍ സലാമിന്റെ വീട്ടിലെത്തിച്ചായിരുന്നു അക്രമം. അറസ്റ്റിലായവരെ തലശ്ശേരി സി ജെ എം കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം യുവതിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചു എന്ന വകുപ്പില്‍ സാജിദിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Crime, Youth attacked by Gang; 5 arrested
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Crime, Youth attacked by Gang; 5 arrested
< !- START disable copy paste -->