പത്തോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Feb 8, 2017, 13:04 IST
വിദ്യാനഗര്‍: (www.kasargodvartha.com 08.02.2017) പത്തോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയിലെ അബ്ദുല്‍ അഷ്ഫാഖ്(24) ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് അഷ്ഫാഖ് എന്ന് പോലീസ് പറഞ്ഞു. 2015ല്‍ എസ് പി നഗറില്‍ വെച്ച് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിനും ചെട്ടുംകുഴിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനും മന്നിപ്പാടിയില്‍ നടന്ന അടിപിടിക്കേസിലും എസ് പി നഗറിലെ അക്രമസംഭവത്തിലും അഷ്ഫാഖിനെതിരെ വിദ്യാനഗര്‍ സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. 2011 ല്‍ ഉളിയത്തടുക്കയില്‍ നടന്ന അടിപിടിക്കേസിലും 2012 ല്‍ എസ് പി നഗറിലെ അടിപിടിക്കേസിലും 2013ല്‍ ഒരു വര്‍ഗീയ കേസിലുമടക്കം അഷ്ഫാഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാനഗര്‍ പോലീസ് ആര്‍ഡിഒ കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും അഷ്ഫാഖ് വീണ്ടും അക്രമകേസുകളില്‍ പ്രതിയാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. നേരത്തെ ഒരു അക്രമക്കേസില്‍ ശിക്ഷിച്ച് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അഷ്ഫാഖ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ എചെയ്യാനുംളുപ്പം 😊)

Keywords: Kasargod, Kerala, Vidya Nagar, case, Accuse, Youth, arrest, Police, chettumkuzhi, CI, court, Kannur, Jail, KAAPA, Abdul Ashfaq, Youth arrested on KAAPA case