Arrested | സംശയരോഗത്തെ തുടര്‍ന്ന് കിടപ്പുമുറിയില്‍ പങ്കാളിയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍
Jul 20, 2023, 19:33 IST
പയ്യന്നൂര്‍: (www.kasargodvartha.com) പരപുരുഷ ബന്ധം സംശയിച്ച് കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന പങ്കാളിയെ കഴുത്തിന് കത്തി വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നിര്‍മാണ തൊഴിലാളിയായ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയനെ(45) യാണ് പയ്യന്നൂര്‍ എസ് ഐ എംവി ഷിജു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുപ്പത്തിയെട്ടുകാരിയെയാണ് വധിക്കാന്‍ ശ്രമിച്ചത്. ഇരുവരും വാടക ക്വാടേര്‍സില്‍ താമസിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അടിക്കുകയും, തുടര്‍ന്ന് കത്തി കഴുത്തിന് വെച്ച് വീശുന്നതിനിടെ ചെവിക്ക് വെട്ടേല്‍ക്കുകയും ചെയ്തുവെന്നുമാണ് പരാതി.
യുവതിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Youth arrested on attempt to murder charge, Kerala News, Kannur News, Malayalam News, Crime, Crime News, Murder Attempt. < !- START disable copy paste -->