പാട്ടിന്റെ പേരില്‍ കാസര്‍കോട്ടുകാരും കണ്ണൂരുകാരും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നു
Jan 26, 2016, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 26/01/2016) വീണ്ടും ഒരു പാട്ടിന്റെ പേരില്‍ കാസര്‍കോട്ടുകാരും കണ്ണൂരുകാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ കൊമ്പു കോര്‍ക്കുന്നു. ചൂടോടെ ചൂടോടെ എന്ന പാട്ടാണ് അയല്‍ജില്ലക്കാരെ തമ്മില്‍ ചൊടിപ്പിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഏതാനും പെണ്‍കുട്ടികള്‍ ചേര്‍ന്ന് പാടിയ ചൂടോടെ, ചൂടോടെ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ തന്നെ ഇറങ്ങിയ ഒരുപാട്ടിന്റെ പാരഡിയായിരുന്നു ഇത്. ഫാമിലി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ മറ്റുള്ള ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടതോടെ ഇത് വ്യാപകമായി പ്രചരിച്ചു.
കണ്ണൂരിലെ പെണ്‍കുട്ടികളാണ് ഈ വീഡിയോയിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയക്കാര്‍ പറയുന്നത്. ഇതിന് പിന്നാലെ കാസര്‍കോട്ടെ ഏതാനും യുവാക്കള്‍ ചൂടോടെ പാട്ടിന്റെ പാരഡിയിറക്കി. ഇതോടെയാണ് ഇരുജില്ലക്കാരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്ക് പോര് തുടങ്ങിയത്.
പാട്ടിന്റെ പാരഡിയിറക്കിയ കാസര്‍കോട്ടുകാര്‍ക്ക് മറുപടിയെന്ന തരത്തില്‍ ഏതാനും യുവാക്കളുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലെത്തി. ഇതില്‍ കാസര്‍കോട്ടെ ജനതയെ ഒന്നടങ്കം അധിക്ഷേപിക്കുന്നു. ഇതാണ് കാസര്‍കോട്ടെ യുവാക്കളെ ചൊടിപ്പിച്ചത്.
ഒന്നര വര്‍ഷം മുമ്പ് ചേലുള്ള പുള്ളറെ കണ്ടിനാ എന്ന കാസര്‍കോട് അണങ്കൂരിലെ ഷാഹിദ് ഇറക്കിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് മറ്റു ജില്ലക്കാര്‍ പാരഡിയിറക്കിയതോടെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വാക്ക് പോര് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പാട്ടിന്റെ പേരില്‍ വീണ്ടും യുവാക്കള്‍ തമ്മില്‍ വാക്ക് പോര് തുടങ്ങിയത്.
Keywords : Kasaragod, Kannur, Clash, Social networks, Youth, Whats App, Facebook, Video.

ഞങ്ങളുടെ ജില്ലക്കാരായ ഏതാനും യുവാക്കള്‍ ചെയ്ത കുസൃതിത്തരത്തിന് കാസര്‍കോട്ടുകാരെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കാസര്‍കോട്ടുകാര്‍ പറയുന്നത്. മലയാളത്തിന് പുറമെ ഹിന്ദിയിലും, മറ്റു തമാശ രൂപേണയുമാണ് കാസര്‍കോട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണൂരില്‍ നിന്നുമിറങ്ങിയ വീഡിയോയിലുള്ള യുവാക്കള്‍ക്കുള്ള മറുപടി. ഏതായാലും ഏറ്റവും ഒടുവിലായി കാസര്‍കോട്ടുകാരെ അധിക്ഷേപിച്ച യുവാവ് ക്ഷമാപണം നടത്തിയതോടെ ഇരുജില്ലക്കാരും തമ്മിലുള്ള വാക്ക് പോര് അവസാനിച്ചിരിക്കുകയാണ്.