പ്രസവ ശസ്ത്രക്രിയയെ തുടർന്ന് 2 മാസത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Apr 2, 2022, 17:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2022) പ്രസവ ശസ്ത്രക്രിയയെ തുടർന്ന് രണ്ടുമാസത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. അതിയാമ്പൂരിലെ കരുണാകരൻ-ഗൗരി ദമ്പതികളുടെ മകൾ നിഷിതയാണ് (34) ശനിയാഴ്ച രാവിലെ കാസർകോട് ചെങ്കള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ വെച്ച് മരിച്ചത്.
രാവണേശ്വരം പാണംതോട്ടെ രജീഷ് രാമചന്ദ്രന്റെ ഭാര്യയാണ്. രണ്ട് മാസം മുമ്പാണ് കണ്ണൂർ പയ്യാമ്പലത്തെ ആശുപത്രിയിൽ നിഷിത പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയിൽ കുഞ്ഞ് മരണപ്പെടുകയും യുവതി അബോധാവസ്ഥയിലാവുകയും ചെയ്തു.
തുടർന്ന് മംഗ്ളുറു യൂനിറ്റി ആശുപത്രി, പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നടത്തിയെങ്കിലും ബോധം വീണ്ടു കിട്ടിയില്ല. ഒടുവിൽ ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. ഏകസഹോദരി നിഷ.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Dead, Obituary, Treatment, Woman, Died, Kannur, Young woman, who was undergoing treatment, died.
< !- START disable copy paste -->