Obituary | റെയില്‍ പാളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
Sep 5, 2022, 11:01 IST
പരിയാരം: (www.kasargodvartha.com) ദുരൂഹ സാഹചര്യത്തില്‍ റെയില്‍ പാളത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി സനാതന്‍ മാലികാണ് (32) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ചെ മരണമടഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് 29ന് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ റെയില്‍വെ ട്രാകില്‍ വീണു കിടക്കുന്ന നിലയിലാണ് സനാതനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെത്തിക്കുകയായിരുന്നു.
ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഒഡീഷ സ്വദേശിയായ സനാതനന് നിര്‍മാണ തൊഴിലാളിയാണ്. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Kannur, Kerala, News, Railway, Railway Station, Youth, Injured, Death, Treatment, Police Station, Kanhangad, Medical College, ICU, Case, Young man who was found injured, died. < !- START disable copy paste -->