കണ്ണൂരിലേക്ക് പോകുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞിറങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Jun 25, 2021, 12:48 IST
കാസർകോട്: (www.kasargodvarthacom 25.06.2021) യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ അരുൾ രാജ് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് റെയിൽവേ സ്റ്റേഷനിന് സമീപമുള്ള പാളത്തിൽ മൃതദേഹം കണ്ടത്.
കണ്ണൂരിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് വ്യാഴാഴ്ച രാത്രി യുവാവ് മുറിയിൽ നിന്നിറങ്ങിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു.
< !- START disable copy paste -->
രാവിലെ അഞ്ച് മണിയോടെ മംഗളുറു ഭാഗത്തേക്ക് ഗൂഡ്‌സ് ട്രെയിൻ പോയിരുന്നു. ഇത് തട്ടിയാവാം മരണപ്പെട്ടതെന്നാണ് നിഗമനം. കൂലിപ്പണിക്കാരനായ രാജ് പള്ളത്ത് വാടകയ്ക്ക് സുഹൃത്തുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.
കണ്ണൂരിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് വ്യാഴാഴ്ച രാത്രി യുവാവ് മുറിയിൽ നിന്നിറങ്ങിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod, Kerala, News, Died, Obituary, Death, Kannur, Train, Friend, Railway-track, Dead body, Young man hit by train and died.