കാസർകോട് സ്വദേശിയായ യുവാവ് കക്ക വാരുന്നതിനിടെ പഴയങ്ങാടിയിൽ പുഴയിൽ മുങ്ങി മരിച്ചു
May 9, 2021, 16:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2021) പുഴയിൽ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറയിലെ പരേതനായ ഉമർ - സുഹ്‌റ ദമ്പതികളുടെ മകന്‍ ശഫീഖ് (24) ആണ് മരിച്ചത്. പഴയങ്ങാടിയിൽ വെച്ചാണ് അപകടം നടന്നത്.
ഞായറാഴച രാവിലെ മാതൃ സഹോദരി ഭര്‍ത്താവിന്റെ കൂടെ പഴയങ്ങാടി പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും മറ്റും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.
സഹോദരങ്ങള്‍: ആശിഖ് (ഗള്‍ഫ് ), ശിഫാന, ശഹാന, ശുഹൈല.
യുവാവിൻ്റെ ആകസ്മിക മരണം അമ്പലത്തറ പ്രദേശത്തെ കണ്ണീരിലാഴ്ത്തി.
Keywords: Kasaragod, Kanhangad, Kerala, News, Death, Obituary, Drown, River, Hospital, Kannur, Medical College, Young man from Kasargod drowned to death.
< !- START disable copy paste --> മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.