city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാര്‍ഡ് നവീകരണം; 6 ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍:(www.kasargodvartha.com 04.08.2017) യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി അങ്കമാലിയില്‍ ആറു ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് റദ്ദാക്കിയത്. നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍- എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍, 66611/66612 നമ്പര്‍ എറണാകുളം- പാലക്കാട്- എറണാകുളം മെമു സര്‍വീസ്, 56373/56374 നമ്പര്‍ ഗുരുവായൂര്‍ - തൃശ്ശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എന്നിവ റദ്ദ് ചെയ്തു.

നിസാമുദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. 16307/16308 നമ്പര്‍ ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചാലക്കുടി മുതല്‍ ആലപ്പുഴ വരെ സര്‍വീസ് നടത്തില്ല. ഇതിന് പകരമായി തിരുവനന്തപുരം - ഡല്‍ഹി കേരള എക്‌സ്പ്രസിന് ഈ ദിവസങ്ങളില്‍ ചാലക്കുടിയില്‍ സ്റ്റോപ്പുണ്ടാകും. ഏക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ റിസര്‍വ് ചെയ്ത യാത്രക്കാരെ കയറ്റാനാണിത്.

തിരുവനന്തപുരം - ഷൊറണൂര്‍ വേണാട് എക്‌സ്പ്രസ് ശനിയാഴ്ച ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ല. എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയാഴ്ച ചാലക്കുടി മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യാര്‍ഡ് നവീകരണം; 6 ട്രെയിനുകള്‍ റദ്ദാക്കി

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kerala, Train, Ernakulam, Kannur, Thrissur, Thiruvananthapuram, Delhi, Memu Service, Yard, Yard renovation; 6 trains canceled

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia