ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു
Jul 4, 2020, 16:25 IST
കണ്ണൂര്‍: (www.kasargodvartha.com 04.07.2020) ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തതായി വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ അറിയിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്താണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയെടുത്തതിനാല്‍ ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കില്‍ എത്തിയത്.
തുടര്‍ന്ന് പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പൊലീസുമായി ബന്ധപ്പെട്ട ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇ എം രാധ അറിയിച്ചു.
Keywords: Kannur, news, Kerala, Treatment, Woman, Doctor, Molestation, Police, Women commission, Complaint, Women commission registered case against doctor